തിരുവനന്തപുരം:: പ്രമുഖ എ ഐ, ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി, എൻ ഇ ബി സ്‌പോർട്സുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന യു എസ് ടി ട്രിവാൻഡ്രം മാരത്തണിന്റെ മൂന്നാം പതിപ്പ് 15 ന് നടക്കും. കേരളത്തിലെ ഏറ്റവും വലിയ കായിക ഇനങ്ങളിലൊന്നായ ഈ മാരത്തണിൽ, പ്രഫഷണൽ താരങ്ങളും ഫിറ്റ്നസ് പ്രേമികളും പൊതുജനങ്ങളും ഉൾപ്പെടെ 15,000ത്തിലധികം പേർ പങ്കെടുക്കും.
സഞ്ജു സാംസൺ ഫൗണ്ടേഷൻ ഈ മാരത്തണിൽ 'കമ്മ്യൂണിറ്റി പാർട്ണർ' ആയി പങ്കുചേരുമ്പോൾ, പ്ലാറ്റിനം സ്‌പോൺസറായി 'ഫോർട്ടെ' പ്രവർത്തിക്കും. പ്രശസ്ത നടനും സംവിധായകനുമായ ബേസിൽ ജോസഫും ഇത്തവണത്തെ മാരത്തണിൽ പങ്കെടുക്കും. ഫുൾ മാരത്തണിന് (42.2 കി.മീ) പുറമെ, ഹാഫ് മാരത്തൺ (21.1 കി.മീ), 10 കെ, 5 കെ ഓട്ടങ്ങളും, ക്യാൻസറിനെ അതിജീവിച്ച കുട്ടികൾക്കായി പ്രത്യേക 1കെ ഓട്ടവും ഇതിൽ ഉൾപ്പെടുന്നു. പുലർച്ചെ 3:30ന് ഫുൾ മാരത്തൺ ആരംഭിക്കും; തുടർന്ന് മറ്റ് മത്സരങ്ങളും നിശ്ചിത സമയക്രമമനുസരിച്ച് നടക്കും.
റീജിയണൽ ക്യാൻസർ സെന്ററിലെ (ആർ സി സി) പീഡിയാട്രിക് ഓങ്കോളജി വിഭാഗവുമായി സഹകരിച്ചാണ് 1 കെ ഓട്ടം സംഘടിപ്പിക്കുന്നത്. ക്യാൻസറിനെ അതിജീവിച്ച കുട്ടികളുടെ മനോധൈര്യത്തെ ആദരിക്കുന്നതിനൊപ്പം, രോഗം നേരത്തെ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമുള്ള അവബോധം വളർത്തുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സമൂഹത്തിന്റെ ആരോഗ്യത്തിനും ക്ഷേമത്തിനുമായി യു എസ് ടി നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി, പ്രാദേശിക പാലിയേറ്റീവ് കെയർ സംരംഭങ്ങളെയും ഈ മാരത്തൺ പിന്തുണയ്ക്കുന്നു. ഇത്തവണ യു എസ് ടി ട്രിവാൻഡ്രം മാരത്തൺ ആകെ 25 ലക്ഷം രൂപയുടെ സമ്മാനത്തുകയാണ് നൽകുക.
യു എസ് ടി പ്രസിഡന്റ് അലക്സാണ്ടർ വർഗീസ്, എൻ ഇ ബി സ്‌പോർട്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ നാഗരാജ് അഡിഗ യു എസ് ടി വൈസ് പ്രസിഡന്റും തിരുവനന്തപുരം കേന്ദ്രം മേധാവിയുമായ ശിൽപ മേനോൻ, യു എസ് ടി ടി ടി ബി ബിസിനസ് ഓപ്പറേഷൻസ് മേധാവിയും ജനറൽ മാനേജറുമായ ഷെഫി അൻവർ, യു എസ് ടി ബിസിനസ് ഓപ്പറേഷൻസ് ജനറൽ മാനേജർ നന്ദഗോപാൽ രാമചന്ദ്രൻ, എൻ ഇ ബി സ്‌പോർട്സ് ടെക്ക്നിക്കൽ ഡയറക്ടർ സുനിൽ ഷെട്ടി, ഫോർട്ടെ ഗ്ലോബൽ പ്രോജ്ര്രക് ഡെലിവറി ഡയറക്ടർ പ്രവീൺ കുട്ടി, ഫോർട്ടെ ഗ്ലോബൽ ബിസിനസ് ഡെവലപ്‌മെന്റ് ഡയറക്ടർ അജയ് വേലൂരി, ഫോർട്ടെ ഹ്യൂമൻ റിസോഴ്സസ് ഡയറക്ടർ മൈഥിലി ഷെട്ടി, തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
രജിസ്‌ട്രേഷൻ വിവരങ്ങളും മാരത്തണിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളും ഔദ്യോഗിക രജിസ്‌ട്രേഷൻ പേജിൽ ലഭ്യമാണ്:
: https://mysamay.in/public/
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |