
നെയ്യാറ്റിൻകര: പണി നിലച്ച കന്നിപ്പുറം പാലത്തിന്റെ നിർമ്മാണം വീണ്ടും തുടങ്ങി. അപ്രോച്ച് റോഡിന്റെ ഭാഗമായ കോടതി മതിൽ പൊളിച്ച് പുനർനിർമ്മിക്കുന്നത് ഇനിയും വൈകും. അതേസമയം അപ്രോച്ച് റോഡിലെ ഓടയുടെ നിർമാണം ഈ മാസം ആരംഭിക്കും.
കെ.ആർ.എഫ്.ബിയുടെ മേൽനോട്ടത്തിലാണ് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമ്മാണം നടക്കുന്നത്.
കിഫ്ബി 15.5കോടി രൂപ ചെലവിട്ടാണ് പാലവും അപ്രോച്ച് റോഡും നിർമ്മിക്കുന്നത്.
പാലം നിർമ്മാണം വൈകുന്നത് സംബന്ധിച്ച് കേരളകൗമുദി പല തവണ വാർത്ത നൽകിയിരുന്നു.
കോടതിറോഡിൽ നിന്നാരംഭിച്ച് കന്നിപ്പുറം കടവ് കടന്ന് ഇരുമ്പിൽവരെ എത്തുന്നതാണ് നിർദിഷ്ട പാലവും അപ്രോച്ച് റോഡും. പാലത്തിന്റെ തൂണുകളുടെ നിർമ്മാണം പൂർത്തിയായതിനു പിന്നാലെയാണ് നിർമ്മാണം നിലച്ചിരുന്നത്. നെയ്യാറ്റിൻകര നഗരത്തെ ഇരുമ്പിൽ, തേവിയൽ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നതിനാണ് കന്നിപ്പുറത്ത് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പാലം നിർമ്മാണം ആരംഭിച്ചത്.
കോടതി റോഡുമുതൽ ആരംഭിക്കുന്ന അപ്രോച്ച് റോഡ് തേവിയൽ ജംഗ്ഷൻ വരെയാണ് നീളുന്നത്. അപ്രോച്ച് റോഡിനായി കോടതിയുടെ സ്ഥലം വിട്ടുനൽകിയെങ്കിലും ഏറ്റെടുക്കുന്ന സ്ഥലത്ത് പുതിയ മതിൽ നിർമ്മിച്ചശേഷമേ നിലവിലെ മതിൽ പൊളിച്ചുനീക്കാവൂയെന്ന് കോടതി നിർദേശിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |