തിരുവനന്തപുരം: ശബരിമല തീർത്ഥാടകർക്കായി തിരുവനന്തപുരം,നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് കെ.എസ്.ആർ.ടി.സി എ.സി ബസ് സർവീസുകൾ ആരംഭിക്കും. കെ.എസ്.ആർ.ടി.സി അധികൃതരും വിമാനത്താവള അതോറിട്ടി പ്രതിനിധികളും നടത്തിയ ചർച്ചയിലാണ് തീരുമാനം.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാത്രി 9.30ന് പമ്പയിലേക്ക് പുറപ്പെടുന്ന രീതിയിലാണ് സർവീസ്. രാത്രി 7ന് തിരികെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് രാത്രി 8.30ന് പമ്പയിലേക്ക് സർവീസ് ആരംഭിച്ച് തിരികെ രാത്രി 7ന് വിമാനത്താവളത്തിലെത്തുന്ന രീതിയിലാണ് സർവീസ്.
ബസുകൾ കെ.എസ്.ആർ.ടി.സി ബുക്കിംഗ് സൈറ്റ് വഴിയും വിമാന ബുക്കിംഗ് സൈറ്റുകൾ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |