SignIn
Kerala Kaumudi Online
Wednesday, 16 September 2026 4.14 AM IST

39 ലിറ്റർ വിദേശ മദ്യവുമായി പിടിയിൽ

1

വിഴിഞ്ഞം: വില്പനയ്ക്ക് സൂക്ഷിച്ച 39 ലിറ്റർ വിദേശ മദ്യവുമായി യുവാവ് പിടിയിൽ. വിഴിഞ്ഞം കോട്ടപ്പുറം ഫിഷ് ലാൻഡിനു സമീപം വടയാർപുരയിടത്തിൽ പ്രകാശ് എന്ന ആന്റണി (29)യെയാണ് വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശിയുടെ നേതൃത്വത്തിൽ എസ്.ഐ മാരായ കെ.എൽ.സമ്പത്ത്, പ്രസാദ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്. ബിവറേജസിൽ നിന്നു കുറഞ്ഞ വിലയ്ക്ക് വാങ്ങി 1 ലിറ്ററിന് 1500 രൂപയ്ക്കാണ് വിൽപ്പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഫിഷ് ലാൻഡിനു സമീപം ആളൊഴിഞ്ഞ പറമ്പിലെ കുറ്റിക്കാട്ടിൽ 39 കുപ്പികളിലായാണ് മദ്യം സൂക്ഷിച്ചിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL