SignIn
Kerala Kaumudi Online
Saturday, 07 November 2026 7.54 AM IST

സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവ വേദി സന്ദര്‍ശിച്ച് മന്ത്രി എന്‍ ഷംസുദ്ദീന്‍

minister
സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവ വേദിയിലെത്തിയ മന്ത്രി എന്‍ ഷംസുദ്ദീന്‍ കലാകാരികൾക്കൊപ്പം സെൽഫിക്ക് പോസുചെയ്തുന്നു

തിരുവനന്തപുരം: ഇരുപത്തിയേഴാമത് സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവ വേദിയായ തിരുവനന്തപുരം മണക്കാട് കാര്‍ത്തിക തിരുനാള്‍ ഗവണ്‍മെന്റ് വി & എച്ച് എസ് എസ് ഫോര്‍ ഗേള്‍സ് പൊതുവിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ സന്ദര്‍ശിച്ചു.നവംബര്‍ ​അഞ്ചിന് ആരംഭിച്ച കലോത്സവത്തിലെ രണ്ടാം ദിനത്തിലും മൂന്നാം ദിനത്തിലുമായി ശ്രവണ-സംസാര പരിമിതിയുള്ള ആയിരത്തോളം കുട്ടികളുടെ മത്സരങ്ങളാണ് നടക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

ആദ്യദിനത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന അഞ്ഞൂറോളം കുട്ടികളുടെ മത്സരങ്ങളാണ് അരങ്ങേറിയത്. സ്വാഗതസംഘത്തിനു കീഴില്‍ രൂപീകരിച്ച പതിനഞ്ച് സബ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് കലോത്സവം മികച്ച രീതിയില്‍ പുരോഗമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പ്രധാന വേദിയില്‍ നടന്ന ജൂനിയര്‍ വിഭാഗത്തിന്റെ ഒപ്പനയും മറ്റുവേദികളിലെ മാപ്പിളപ്പാട്ടും കവിതാപാരായണവും ഉപകരണസംഗീതവും മന്ത്രി ആസ്വദിക്കുകയും ചെയ്തു. ഊട്ടുപുരയിലെ ഒരുക്കങ്ങളും വിലയിരുത്തിയ മന്ത്രി പാല്‍​പ്പായസവും രുചിച്ചു. മത്സരാര്‍ഥികള്‍ക്ക് ആശംസകള്‍ നേര്‍ന്നും സൊറപറഞ്ഞും അവര്‍ക്കും മാതാപിതാക്കള്‍ക്കൊപ്പവും ഫോട്ടോ എടുത്തും സ്‌നേഹ വാത്സല്യം നല്‍കിയുമായിരുന്നു മന്ത്രിയുടെ മടക്കം. ഉന്ന​തോദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ത്രിദിന കലോത്സവം ഏഴിന് അവസാനിക്കും.

തിരുവനന്തപുരം: സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവ വേദി പൊതു വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ സന്ദര്‍ശിച്ചു.

English Summary

Public Education Minister N. Shamsudheen visited the 27th State Special School Kalolsavam in Thiruvananthapuram. The three-day arts festival, which began on November 5, featured competitions for around 1000 children with hearing/speech impairments and 500 children with intellectual disabilities. The minister observed performances, assessed arrangements, and interacted with participants.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, N SHAMSUDHEEN, SPECIAL SCHOOL KALOLSAVAM, SPECIAL SCHOOL ARTS FESTIVAL, N SHAMSUDHEEN VISIT, SPECIAL KALOLSAVAM KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL