SignIn
Kerala Kaumudi Online
Thursday, 22 October 2026 5.13 PM IST

സഹകരണ ബാങ്ക് ഡയറക്ടറെ പുറത്താക്കി

photo

തൃശൂർ: സഹകരണ ബാങ്കിൽ നിന്ന് അമ്പത് ലക്ഷത്തോളം രൂപ ലോണെടുത്ത് കുടിശിക വരുത്തിയ സി.പി.ഐ നേതാവിനെ ഡയറക്ടർ സ്ഥാനത്തുനിന്ന് പുറത്താക്കി. അരണാട്ടുകര ഓറിയന്റൽ സഹകരണ ബാങ്ക് ഡയറക്ടറായ റോയ് കെ. പോളിനെയാണ് സഹകരണ വകുപ്പ് അയോഗ്യനാക്കിയത്. സഹകരണ ബാങ്കിൽ ഡയറക്ടറായവരോ ബന്ധുക്കളോ ആ ബാങ്കിൽ നിന്ന് വായ്പയെടുക്കരുതെന്ന് സി.പി.എം നിർദ്ദേശത്തെ മറികടന്നാണ് ലോൺ എടുത്തത്. എൽ.ഡി.എഫാണ് ബാങ്ക് ഭരിക്കുന്നത്. സി.പി.ഐയുടെ പടിഞ്ഞാറേ കോട്ട ലോക്കൽ സെക്രട്ടറിയും തൃശൂർ മണ്ഡലം സെക്രട്ടറിയേറ്റ് അംഗവുമാണ് റോയ് കെ. പോൾ. പണം തിരിച്ചടയ്ക്കാത്തതിനാൽ അയോഗ്യനാക്കണമെന്ന് ബാങ്ക് സഹകരണ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. വായ്പയും കുടിശികയും തിരിച്ചുപിടിക്കാനാവശ്യമായ ജപ്തി നടപടികളും സഹകരണ വകുപ്പ് ആരംഭിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, BANK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL