SignIn
Kerala Kaumudi Online
Tuesday, 16 June 2026 3.15 AM IST

ലഹരിയുടെ വേരറുക്കാൻ കേരളകൗമുദി മുന്നിലുണ്ടാകും: പ്രഭുവാര്യർ

1

തൃശൂർ: ലഹരിയുടെ വേരറുക്കാൻ കേരളകൗമുദി ദിനപത്രം സാമൂഹിക പ്രതിബദ്ധതയോടെ എന്നും മുന്നിലുണ്ടാകുമെന്ന് കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും കൊച്ചി - തൃശൂർ യൂണിറ്റുകളുടെ ചീഫുമായ പ്രഭുവാര്യർ. കേരളകൗമുദി സംസ്ഥാന സർക്കാന്റെ ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട് പദ്ധതിക്ക് പിന്തുണയറിയിച്ച് സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ ബോധപൗർണമിയിൽ സ്വാഗതം ആശംസിക്കുകയായിരുന്നു അദ്ദേഹം.

ലഹരിമരുന്നിനെതിരെ കേരളകൗമുദി നടത്തുന്ന നിരന്തരമായ ഇടപെടലുകളും ബോധവത്കരണ പരിപാടികളുമാണ് ബോധപൗർണമി. ഇതിനകം ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് ആയിരക്കണക്കിന് ക്ലാസുകളിലൂടെ ബോധവത്കരണം നടത്താൻ കേരളകൗമുദിക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ഓപ്പറേഷൻ തൂഫാൻ പദ്ധതിയോടൊപ്പം കൈകോർത്ത് ലഹരിമാഫിയക്കെതിരെ പോരാട്ടത്തിനൊരുങ്ങുകയാണ് കേരളകൗമുദിയെന്നും ഇതിന് ആഭ്യന്തര വകുപ്പിന്റെ എല്ലാവിധ പിന്തുണയും പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, UC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL