
തൃശൂർ: സംസ്ഥാനത്ത് ഓപ്പറേഷൻ തൂഫാൻ പ്രഖ്യാപിച്ച ശേഷം തൃശൂർ സിറ്റി പൊലീസ് മാത്രം പിടികൂടിയത് 287 കുറ്റവാളികളെ. ഇതിൽ 28 പേരെ റിമാൻഡ് ചെയ്തു. ഏകദേശം 25 ലക്ഷം രൂപ വിലവരുന്ന നിരോധിത ലഹരിവസ്തുക്കളഉം പിടികൂടി. ജൂൺ രണ്ട് മുതൽ ജൂലായ് 21 വരെയുള്ള കണക്കാണിത്. രാസലഹരി ഉൾപ്പെടെ ചെറുക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് പ്രഖ്യാപിച്ച ഓപ്പറേഷൻ തൂഫാൻ ദ് നാർകോ ഹണ്ടിന് ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടം കൂടിയുള്ളതിനാൽ മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് സിറ്റി പൊലീസ് കമ്മിഷണർ നകുൽ ആർ. ദേശ്‌മുഖ് പറഞ്ഞു.
സ്കൂളുകളിലും കോളേജുകളിലും തൂഫാൻ വാരിയേഴ്സിനെയും ചേർക്കുന്നുണ്ട്. സിറ്റി പൊലീസ് പരിധിയിൽ മാത്രം ഇതിനകം നൂറോളം വിദ്യാർത്ഥികൾ ലഹരിക്കെതിരെയുള്ള പടയാളികളായി. എൻ.സി.സി , എൻ.എസ്.എസ് തുടങ്ങിയവയിൽ നിന്നും അദ്ധ്യാപകരുടെ നിർദ്ദേശത്തോടെയുമാണ് തൂഫാൻ വാരിയേഴ്സിനെ തെരഞ്ഞെടുക്കുന്നത്.
ഹിറ്റായി റീച്ച്
ലഹരിക്കടിമയായ കൗമാരക്കാരെ മോചിപ്പിക്കുന്നതിനായി സിറ്റി പൊലീസ് ആവിഷ്കരിച്ച റീച്ച് പദ്ധതിയും ഹിറ്റ്. പൊലീസിനെ കൂടാതെ ഡോക്ടർമാർ, പ്രൊഫഷണൽ കൗൺസിലർമാർ, സൈക്യാട്രിസ്റ്റുകൾ എന്നിവരുടെ വലിയൊരു സംഘം പ്രവർത്തിക്കുന്ന റീച്ചിലൂടെ നിരവധി കുട്ടികളാണ് ലഹരിക്ക് പുറത്തേക്ക് വന്നത്. റിസോഴ്സസ് എഡ്യുക്കേഷൻ അവയർനെസ് കൗൺസലിംഗ് ഹെൽപ് എന്നതാണ് പൂർണരൂപം.
സ്വത്ത് കണ്ടുകെട്ടും
ലഹരി വിൽപ്പന ചെയ്ത് സമ്പാദിച്ച പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനും സിറ്റി പൊലീസ് നീക്കം ആരംഭിച്ചു. സ്വത്തുക്കൾ കണ്ടുകെട്ടാനായി ചെന്നൈയിലെ സഫേമ ട്രിബ്യൂണൽ റീജ്യണൽ ഓഫീസിലേക്ക് അയക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. കള്ളക്കടത്തുകാരുടെയും വിദേശനാണ്യ കള്ളക്കടത്തുകാരുടെയും നിയമവിരുദ്ധ സ്വത്തുക്കൾ കണ്ടുകെട്ടുന്നതുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന രാജ്യത്തെ ഏക പ്രത്യേക അപ്പീൽ കോടതിയാണ് സഫേമ ട്രിബ്യൂണൽ.
സിറ്റി പൊലീസ് ജൂൺ രണ്ട് മുതൽ പിടികൂടിയത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |