
തൃശൂർ: ശാസ്ത്രബോധവും യുക്തിചിന്തയും സാധാരണക്കാരിലെത്തിച്ച മഹാപ്രതിഭയായിരുന്നു ഡോ.എം.പി.പരമേശ്വരനെന്ന് സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം അഡ്വ.കെ.പ്രകാശ്ബാബു. പരമേശ്വരന്റെ ഭൗതികദേഹത്തിൽ അന്തിമോപചാരമർപ്പിച്ചശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ഡോ.പരമേശ്വരന്റെ സംഭാവനകൾ മലയാളിസമൂഹം വേണ്ടവിധം തിരിച്ചറിഞ്ഞോ എന്ന് സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്തിനെയും ശാസ്ത്രയുക്തിയോടെ സമീപിക്കാൻ ആഹ്വാനം ചെയ്ത അദ്ദേഹം, ആണവശാസ്ത്രജ്ഞനായിരിക്കെയാണ് പൊതുരംഗത്തെത്തിയത്. ശാസ്ത്ര സാഹിത്യ പരിഷത്തിന് കേരളത്തിൽ ഉറച്ച അടിത്തറ പാകിയതിൽ മാഷ് വഹിച്ച പങ്ക് വിസ്മരിക്കാനാവില്ലെന്നും കെ.പ്രകാശ്ബാബു കൂട്ടിച്ചേർത്തു.
സി.പി.ഐ തൃശൂർ ജില്ലാ സെക്രട്ടറി കെ.ജി.ശിവാനന്ദൻ,അസി.സെക്രട്ടറി അഡ്വ.ടി.ആർ.രമേഷ്‌കുമാർ എന്നിവരും അന്തിമോപചാരമർപ്പിച്ചു. ഡോ.എം.പി.പരമേശ്വരന്റെ വിയോഗത്തിൽ സി.പി.ഐ തൃശൂർ ജില്ലാ കൗൺസിൽ അനുശോചനം രേഖപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |