SignIn
Kerala Kaumudi Online
Saturday, 15 August 2026 1.52 AM IST

രാസമാലിന്യം ഉപയോഗിച്ച് സ്ഥലം നികത്തൽ: നടപടി സ്വീകരിക്കും: മുഖ്യമന്ത്രിയുടെ ഉറപ്പ്

photo

കയ്പമംഗലം: എറിയാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങൾ രാസമാലിന്യം ഉപയോഗിച്ച് നികത്തിയ സംഭവത്തിൽ വിഷയത്തിന്റെ ഗൗരവം നേരിട്ട് ബോദ്ധ്യപ്പെടുത്തിയതിനെ തുടർന്ന് പ്രശ്‌നത്തിൽ അടിയന്തരമായി ഇടപെട്ട് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി കെ.കെ. വത്സരാജ് എം.എൽ.എ അറിയിച്ചു. അടിയന്തര നടപടി ആവശ്യപ്പെട്ട് എം.എൽ.എ മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകിയതിനെ തുടർന്നാണ് ഉറപ്പ് ലഭിച്ചത്. പ്രദേശവാസികളിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ എം.എൽ.എ നേരിട്ട് സ്ഥലങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. തുടർന്നാണ് മുഖ്യമന്ത്രിയെ സമീപിച്ചത്. നേരത്തെ തന്നെ അധികൃതർ സ്ഥലങ്ങളിൽ പരിശോധന നടത്തി നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നു. എന്നിട്ടും പ്രശ്‌നത്തിന് പൂർണ പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് എം.എൽ.എ മുഖ്യമന്ത്രിയെ നേരിൽ കണ്ടത്. നിയമലംഘനം കണ്ടെത്തിയ സാഹചര്യത്തിൽ ഉത്തരവാദികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുന്നതിനൊപ്പം, രാസമാലിന്യം ഉപയോഗിച്ച് നികത്തിയ സ്ഥലങ്ങളിൽ ആവശ്യമായ പരിശോധനകൾ പൂർത്തിയാക്കി മാലിന്യം നീക്കം ചെയ്യുന്നതിനും പ്രദേശത്തിന്റെ പാരിസ്ഥിതിക സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL