
തൃശൂർ: ലയണൽ മെസിയേയും അർജന്റൈൻ ഫുട്ബാൾ ടീമിനെയും സംസ്ഥാനത്തെത്തിക്കാനുള്ള നീക്കത്തിൽ ക്രമക്കേടുകളും ഫയലുകളിൽ അവ്യക്തതയുമുണ്ടെന്ന് മന്ത്രി ഒ.ജെ.ജനീഷ്. ആർ.ബി.സിയെ സ്‌പോൺസറാക്കിയതിൽ അന്വേഷണം നടന്നില്ലെന്നും മുൻപരിചയമുള്ള കമ്പനികളെയാണോ ചുമതലപ്പെടുത്തിയതെന്ന് പരിശോധിച്ചില്ലെന്നും അദ്ദേഹം തൃശൂരിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഉദ്യോഗസ്ഥർക്കുമേൽ വലിയ സമ്മർദ്ദമുണ്ടായി. മുൻ സർക്കാരിന്റെ രാഷ്ട്രീയ താത്പര്യങ്ങൾ പരിശോധിക്കും. അന്വേഷണത്തിന് പിന്നിൽ ഐ.എ.എസ് തലപ്പത്തെ തർക്കങ്ങളാണെന്ന വാദത്തിൽ കഴമ്പില്ല. യൂത്ത് കോൺഗ്രസ് നേതാവ് പ്രതിയായ ജോലി തട്ടിപ്പ് കേസിനെക്കുറിച്ച് മുൻകൂട്ടി അറിവുണ്ടായിരുന്നില്ലെന്ന് മന്ത്രി പറഞ്ഞു. പരാതി ലഭിച്ചയുടൻ നടപടിയെടുത്തതായും അദ്ദേഹം വിശദീകരിച്ചു.
'നിയമം ലംഘിച്ചാൽ നടപടി'
വാഹനം ഓടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കാതിരുന്ന തന്റെ പേഴ്‌സണൽ സ്റ്റാഫംഗത്തെ മന്ത്രി തള്ളിപ്പറഞ്ഞു. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നിയമങ്ങൾ പാലിക്കാൻ ബാദ്ധ്യസ്ഥരാണെന്നും നിയമലംഘനത്തിൽ ഇളവുകളില്ലാതെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |