
തൃശൂർ: ഓണം സുരക്ഷയുടെ ഭാഗമായി ജനത്തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ പൊലീസ് സംവിധാനമൊരുക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ നകുൽ ആർ. ദേശ്മുഖ് അറിയിച്ചു. തിരക്കേറിയ മാർക്കറ്റുകൾ, ഓണച്ചന്തകൾ, വ്യാപാര സ്ഥാപനങ്ങൾ, മാളുകൾ, വാഹനങ്ങൾ, നിരത്തുകൾ എന്നിവിടങ്ങളിൽ പേഴ്‌സ്, ആഭരണങ്ങൾ തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെടാതെ ശ്രദ്ധിക്കാൻ പൊലീസ് നിർദ്ദേശിച്ചു. സംശയാസ്പദമായ വ്യക്തികളെ കണ്ടാൽ പൊലീസിനെ അറിയിക്കണം. തിരക്കിനിടയിൽ കുട്ടികൾ കൂട്ടം തെറ്റാതെ ശ്രദ്ധിക്കണം. തിരക്കേറിയ സ്ഥലങ്ങളിൽ പ്രത്യേക സ്‌ക്വാഡിനെ വിന്യസിക്കും. അനുവദിച്ച സ്ഥലങ്ങളിൽ മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യണം. 'തൂഫാൻ', 'ദി നാർക്കോ ഹണ്ട്' ന്റെ ഭാഗമായി പ്രത്യേക പരിശോധനകൾ ശക്തമാക്കും.
പിങ്ക് പൊലീസ്
സ്ത്രീകൾക്കും കുട്ടികൾക്കുമായി വനിതാ പൊലീസ് പട്രോളിങ്ങിന് പുറമെ പിങ്ക് പട്രോൾ സംവിധാനവും ഉണ്ടാകും. അടിയന്തര ആവശ്യങ്ങൾക്ക് 112 എന്ന എമർജൻസി നമ്പറിൽ ബന്ധപ്പെടാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |