SignIn
Kerala Kaumudi Online
Thursday, 20 August 2026 3.13 AM IST

ദേ​ശീ​യ​ത​ല​ ​ന​വ​ജാ​ത​ശി​ശു​ ​ഗ​വേ​ഷ​ണ​ ​പ​ദ്ധ​തി​ക്ക് 25​ ​ല​ക്ഷം

photo

അ​ത്താ​ണി​:​ ​തൃ​ശൂ​ർ​ ​ഗ​വ.​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ന​വ​ജാ​ത​ശി​ശു​ ​വി​ഭാ​ഗ​ത്തി​ന് ​ഇ​ന്ത്യ​ൻ​ ​കൗ​ൺ​സി​ൽ​ ​ഒ​ഫ് ​മെ​ഡി​ക്ക​ൽ​ ​റി​സ​ർ​ച്ച് ​(​ഐ.​സി.​എം.​ആ​ർ​)​ 25​ ​ല​ക്ഷം​ ​രൂ​പ​ ​അ​നു​വ​ദി​ച്ചു.​ ​ഐ.​സി.​എം​ ​ആ​റി​ന്റെ​ ​നി​ശ്ചാ​യ​ക് ​അ​ന്വേ​ക്ഷ​ൺ​ ​എ​ക്സ്ട്രാ​മ്യൂ​റ​ൽ​ ​ഗ്രാ​ന്റാ​ണ് ​ല​ഭി​ക്കു​ക.​സെ​യ്ഫ് ​ഫീ​ഡ് ​എ​ന്ന​ ​ദേ​ശീ​യ​ത​ല​ ​പ​ദ്ധ​തി​യു​ടെ​ ​ഗ​വേ​ഷ​ണ​ ​കേ​ന്ദ്ര​മാ​യി​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​നെ​ ​തെര​ഞ്ഞെ​ടു​ത്തു.​ ​പു​തു​ച്ചേ​രി​ ​ജി​പ്മ​റി​ലെ​ ​ന​വ​ജാ​ത​ശി​ശു​ ​വി​ഭാ​ഗ​ത്തി​ന്റെ​ ​ഏ​കോ​പ​ന​ത്തി​ലാ​ണ് ​ഗ​വേ​ഷ​ണം.​ ​ഗ​ർ​ഭ​പാ​ത്ര​ത്തി​ൽ​ ​വ​ച്ച് ​ത​ന്നെ​ ​ഡോ​പ്ള​ർ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​വ്യ​തി​യാ​ന​ങ്ങ​ൾ​ ​ക​ണ്ടെ​ത്താ​ൻ​ ​ക​ഴി​യും.​ ​വ​ള​ർ​ച്ച​ ​കു​റ​വ്,​ ​മാ​സം​ ​തി​ക​യാ​തെ​യു​ള്ള​ ​ജ​ന​നം,​ ​എ​ന്നി​വ​യു​ടെ​ ​നി​ര​ക്ക് ​കു​റ​ക്കാ​നാ​കും.​ന​വ​ജാ​ത​ശി​ശു​ക്ക​ൾ​ക്ക് ​മു​ല​പ്പാ​ൽ​ ​ന​ൽ​കു​ന്ന​തും,​ ​ക്ര​മാ​നു​ഗ​ത​മാ​യി​ ​വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള​ ​സു​ര​ക്ഷി​ത​ ​മാ​ർ​ഗ​ങ്ങ​ളി​ൽ​ ​പ​ഠ​നം​ ​ന​ട​ക്കും.​ ​നി​യ​ർ​-​ഇ​ൻ​ഫ്രാ​റെ​ഡ് ​സ്പെ​ക്ട്രോ​സ്കോ​പ്പി​ ​(​എ​ൻ.​ഐ.​ആ​ർ.​എ​സ്)​ ​സാ​ങ്കേ​തി​ക​വി​ദ്യ​യി​ലൂ​ടെ​ ​ന​വ​ജാ​ത​ശി​ശു​വി​ന്റെ​ ​കു​ട​ൽ​ ​അ​ട​ക്ക​മു​ള്ള​ ​ആ​ന്ത​രി​ക​ ​അ​വ​യ​വ​ങ്ങ​ളി​ലേ​ക്കു​ള്ള​ ​ര​ക്ത​യോ​ട്ട​വും​ ​ഓ​ക്സി​ജ​ന്റെ​ ​അ​ള​വും​ ​നി​രീ​ക്ഷി​ച്ച് ​മു​ല​പ്പാ​ൽ​ ​ന​ൽ​കു​ന്ന​തി​ന്റെ​ ​പു​രോ​ഗ​തി​ ​നി​ശ്ച​യി​ക്കു​ന്ന​ ​അ​തി​നൂ​ത​ന​ ​രീ​തി​യും​ ​ഗ​വേ​ഷ​ണ​ ​വി​ഷ​യ​മാ​ണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL