
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നലെ തൃപ്പുത്തരി ചടങ്ങ് ആഘോഷിച്ചു. രാവിലെ ശീവേലി ചടങ്ങുകളും പന്തീരട പൂജയും പൂർത്തിയാക്കിയാണ് തൃപ്പുത്തരി പൂജയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചത്. 8.30 മുതൽ 9.30വരെയായിരുന്നു ചടങ്ങുകൾ. ക്ഷേത്രം തന്ത്രി ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് ഉച്ചപൂജയ്ക്ക് ഭഗവാന് പൂത്തരി നിവേദിച്ചു. പുത്തരി നിവേദ്യത്തോടൊപ്പം അപ്പം,പഴംനുറുക്ക്, ഉപ്പുമാങ്ങ,പത്തില കറി, കാളൻ, എരിശ്ശേരി, പഴപ്രഥമൻ, ഉറത്തൈര്, വെണ്ണ, വറുത്തുപ്പേരി ചുണ്ടങ്ങ വറുത്തത് എന്നീ വിഭവങ്ങളും ഗുരുവായൂരപ്പന് നിവേദിച്ചു. ശേഷം ഉച്ച ശീവേലി നടന്നു. 13 കീഴ്ശാന്തി നമ്പൂതിരി കുടുംബങ്ങളിലെ നൂറിലേറെപേർ ചേർന്ന് രണ്ടായിരത്തിലേറെ നാളികേരം ചിരകിയെടുത്ത് പിഴിഞ്ഞ പാലും മറ്റും ചേർത്താണ് 1,200 ലിറ്റർ പുത്തരിപായസം തയ്യാറാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |