
തൃശൂർ: കണ്ണാറ സെന്റ്മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ ദൈവമാതാവിന്റെ ജനന പെരുന്നാളും എട്ടുനോമ്പ് ആചരണവും സുവിശേഷമഹായോഗവും ഇന്നു മുതൽ 8വരെ നടക്കുമെന്ന് വികാരി ഫാ.ബിമേഷ് ബിനോയ് കോഴിപ്ലാക്കൽ അറിയിച്ചു. ഇടവക മെത്രാപോലീത്ത ഡോ.കുരിയാക്കോസ് മോർ ക്ലിമ്മീസ്,ഡോ.കുരിയാക്കോസ് മോർ തെയോഫിലോസ്,യാക്കോബ് മോർ അന്തോണിയോസ്, ഗീവർഗീസ് മോർ സ്‌തേഫാനോസ് എന്നിവർ നേതൃത്വം നൽകും. 6ന് വൈകീട്ട് 3.30ന് ദേശം ചുറ്റിയുള്ള പ്രദക്ഷിണം നടത്തും. 7ന് രാവിലെ 9ന് സൂനോറോ വണക്കം,നെയ്യപ്പനേർച്ച എന്നിവയുണ്ടാകും. 8ന് രാവിലെ 10.45ന് വിദ്യാഭ്യാസ അവാർഡ് വിതരണം നടക്കും. ഉച്ചയ്ക്ക് 2ന് കൊടിയിറക്കുന്നതോടെ തിരുനാളിന് സമാപനമാകും. വാർത്താസമ്മേളനത്തിൽ സെക്രട്ടറി കെ.വി.മനോജ്,ട്രസ്റ്റി കെ.പി.ബെന്നി,ഒ.സി.ജോണി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |