
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണരംഗത്തെ സേവന സമർപ്പണത്തിന്റെ 25 വർഷങ്ങൾ പൂർത്തിയാവുന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പി രാജ്യവ്യാപകമായി ആഘോഷിക്കുന്ന സേവാ സങ്കല്പ് അഭിയാൻ സംസ്ഥാന തല ശില്പശാല തൃശൂർ നമോ ഭവനിൽ നടന്നു. സംസ്ഥാന ഉപാദ്ധ്യക്ഷൻ ബി.ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി നിയമസഭാ കക്ഷി നേതാവ് ബി.ബി.ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മോദി ഭരണകാലത്ത് രാജ്യത്ത് സംഭവിച്ച മാറ്റങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ സെപ്തം. 17മുതൽ ഒക്ടോബർ 17വരെ നീണ്ടുനിൽക്കുന്ന സേവാ സങ്കല്പ് അഭിയാൻ വഴി സാധിക്കുമെന്നും ബി.ബി.ഗോപകുമാർ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി.രമേശ്,ശോഭ സുരേന്ദ്രൻ,അഡ്വ.എസ്.സുരേഷ്,അനൂപ് ആന്റണി,സംസ്ഥാന ഭാരവാഹികളായ അഡ്വ.ഷോൺ ജോർജ്,കെ.സോമൻ,കെ.കെ.അനീഷ് കുമാർ,വി.ഉണ്ണികൃഷ്ണൻ മാസ്റ്റർ,നവ്യ ഹരിദാസ്,പി. ശ്യാംരാജ്,തിരുവനന്തപുരം ഡെപ്യൂട്ടി മേയർ ജി.ആശനാഥ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |