
തൃശൂർ: ജില്ലാതല സിവിൽ സർവീസസ് ടൂർണമെന്റ് 17ന് ഇൻഡോർ സ്റ്റേഡിയം, അക്വാട്ടിക്‌കോംപ്ലക്‌സ്, തോപ്പ് സ്റ്റേഡിയം, കേരളവർമ്മകോളേജ്, കോർപ്പറേഷൻ സ്റ്റേഡിയം എന്നിവിടങ്ങളിൽ നടക്കും. ജില്ലാ സ്‌പോർട്‌സ് അത്‌ലറ്റിക്‌സ്, ഷട്ടിൽ ബാഡ്മിന്റൺ, ഫുട്‌ബാൾ, ടേബിൾ ടെന്നീസ്, സ്വിമ്മിംഗ്, വോളിബാൾ, ബാസ്‌ക്കറ്റ്‌ബോൾ, ക്രിക്കറ്റ്, പവർലിഫ്റ്റിംഗ്, ഗുസ്തി, വെയ്റ്റ്‌ലിഫ്റ്റിംഗ് &ബെസ്റ്റ് ഫിസിക്ക്, കബഡി, ചെസ്സ്, ഹോക്കി, കാരംസ്, ഖോ-ഖോ, ലോൺ ടെന്നീസ്, യോഗ എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ. പങ്കെടുക്കുന്ന സർക്കാർ ജീവനക്കാർ 200രൂപ എൻട്രിഫീ അടക്കേണ്ടതാണ്. 11ന് 5 മണിക്കു മുമ്പായി തൃശൂർ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ എലിജിബിലിറ്റി ഫോം സമർപ്പിക്കേണ്ടതാണ്. വിവരങ്ങൾക്ക് നമ്പർ:0487 2332099, 8547352799.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |