
തൃശൂർ: ഇന്നലെ വൈകീട്ട് നഗരത്തിൽ എസ്.എഫ്.ഐ സംഘടിപ്പിച്ച കമ്മിഷണർ ഓഫീസ് മാർച്ചിൽ ഏറെ സമയം മുൻപേ പട്ടാളം റോഡ് പൂർണമായി അടച്ചുക്കെട്ടിയത് യാത്രക്കാരെ വലച്ചു. സി.പി.എം ജില്ലാ ഓഫീസിൽ നിന്ന് അഞ്ചരയോടെ തുടങ്ങുമെന്ന് അറിയിച്ചിരുന്ന മാർച്ച് പ്രതിരോധിക്കാനാണ് മാരിയമ്മൻ കോവലിന് സമീപം ബാരിക്കേഡ് നിരത്തി തടഞ്ഞത്. ശക്തൻ ബസ് സ്റ്റാൻഡിലേക്കുള്ള വിദ്യാർത്ഥികളും തൊഴിലാളികളും ഓഫീസ് ജീവനക്കാരുമായ നിരവധി കാൽനടയാത്രക്കാരാണ് ഇതുമൂലം ദുരിതത്തിലായത്. അരകിലോമീറ്ററിലേറെ ദൂരം ചുറ്റിവളഞ്ഞാണ് ആളുകൾ ബസ് സ്റ്റാൻഡിലെത്തിയത്. പൂർണമായും അടച്ചുകെട്ടിയതോടെ യാത്രക്കാർ ദുരിതത്തിലായി. നഗരത്തിലെ വാഹന ഗതാഗതം ഇതോടെ താളം തെറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |