SignIn
Kerala Kaumudi Online
Friday, 04 September 2026 2.46 AM IST

ഉപതിരഞ്ഞെടുപ്പ്: പെരുമാറ്റച്ചട്ടം നിലവിൽ വന്നു

r

തൃശൂർ: ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഒഴിവുള്ള അഞ്ച് വാർഡുകളിലേക്ക് 28ന് ഉപതിരഞ്ഞെടുപ്പ് നടത്തും. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിലെ തളി, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്തിലെ എടത്തിരിഞ്ഞി, തളിക്കുളം ഗ്രാമപഞ്ചായത്തിലെ ആര്യംപാടം, ചേലക്കര ഗ്രാമപഞ്ചായത്തിലെ കുറുമല കിഴക്കുമുറി, ചാലക്കുടി നഗരസഭയിലെ മുനിസിപ്പൽ ഓഫീസ് എന്നീ വാർഡുകളിലാണ് തിരഞ്ഞെടുപ്പ്. 28ന് രാവിലെ 7മുതൽ വൈകീട്ട് 6വരെയാണ് വോട്ടെടുപ്പ്. 29ന് രാവിലെ പത്തിനാണ് വോട്ടെണ്ണൽ. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി പത്തും സൂക്ഷ്മപരിശോധന 11നുമാണ്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 14. പുതുക്കിയ വോട്ടർപട്ടിക ആഗസ്റ്റ് 19ന് പ്രസിദ്ധീകരിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL