
തൃശൂർ: കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷ കെ. സ്മിത പറഞ്ഞു.
സ്ത്രീകളെ പൊതുഇടങ്ങളിൽ നിന്നും വിദ്യാഭ്യാസത്തിൽ നിന്നും തൊഴിൽ മേഖലയിൽ നിന്നും മാറ്റിനിറുത്തണമെന്ന ചിന്ത സാമൂഹിക പരോഗതിക്ക് ചേർന്നതല്ല. വിവിധ മേഖലകളിൽ സ്ത്രീകൾ കൈവരിക്കുന്ന നേട്ടങ്ങൾ അഭിമാനകരമാണ്. എന്ത് ധരിക്കണം, എന്ത് പഠിക്കണം, ഏത് തൊഴിൽ
തിരഞ്ഞെടുക്കണം തുടങ്ങി സ്വന്തം കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അവകാശം ഓരോ സ്ത്രീയുടെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. മതത്തിന്റെയോ സാമൂഹിക പദവിയുടെയോ പേരിൽ അവകാശങ്ങൾ നിയന്ത്രിക്കാൻ ആർക്കും അധികാരമില്ലെന്നും അവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |