തൃശൂർ: കൂർക്കഞ്ചേരി മാഹേശ്വര ക്ഷേത്രത്തിലെ പർണശാലയിൽ ഗുരുസമാധി ദിനാചരണം വിവിധ പരിപാടികളോടെ നടത്തി. രാവിലെ നടന്ന സമൂഹസദ്യയുടെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.വി. സദാനന്ദൻ നിർവഹിച്ചു. എസ്.എൻ.ബി.പി യോഗം പ്രസിഡന്റ് സദാനന്ദൻ വാഴപ്പുള്ളി അദ്ധ്യക്ഷനായി. സെക്രട്ടറി കെ.കെ. കുരമ്പേപറമ്പിൽ സ്വാഗതവും അസി. സെക്രട്ടറി കെ.ആർ. മോഹനൻ നന്ദിയും പറഞ്ഞു. പതിനായിരത്തോളം പേർ സമൂഹസദ്യയിൽ പങ്കെടുത്തു. ട്രഷറർ ഉന്മേഷ പാറയിൽ, ഭരണസമിതി അംഗങ്ങളായ വിനേഷ് തയ്യിൽ, കെ.കെ. ജയൻ കൂനമ്പാടൻ, സുനിൽകുമാർ പയ്യപ്പാടൻ, ജിനേഷ് കെ. വിശ്വനാഥൻ, കെ.പി. പ്രസന്നൻ കോലഴിക്കാരൻ, സന്തോഷ് കിളവൻപറമ്പിൽ, കെ.കെ. പ്രകാശൻ കൂട്ടാല, ടി.ആർ. രെഞ്ചു തൈപ്പറമ്പത്ത്, പ്രസാദ് പരാരത്ത് എന്നിവർ നേതൃത്വം നൽകി. വൈസ് പ്രസിഡന്റ് പി.ബി. അനൂപ് കുമാർ പാമ്പുംകാട്ടിൽ പീത പതാക ഉയർത്തി. സമാധി സമയമായ വൈകിട്ട് 3.30ന് പതാക താഴ്ത്തി. ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി കെ.എം. ദിലീപ് കുമാർ മുഖ്യകാർമികത്വം വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |