SignIn
Kerala Kaumudi Online
Friday, 16 October 2026 5.18 AM IST

നവതി ആഘോഷം

ra

ചേലക്കര: പ്രമുഖ കോൺഗ്രസ് നേതാവ് ടി.എസ്.രാമദാസ് മാസ്റ്ററുടെ നവതി ത്രിവർണ നവതി-2026 എന്ന പേരിൽ ഞായറാഴ്ച രാവിലെ 9.30ന് തോന്നൂർക്കര എം.എസ്.എൻ.ഓഡിറ്റോറിയത്തിൽ വെച്ച് ആഘോഷിക്കും. മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം, കെ.പി.സി.സി മെമ്പർ, ഡി.സി.സി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മന്ത്രി രമേശ് ചെന്നിത്തല ചടങ്ങുകൾ ഉദ്ഘാടനം ചെയ്യും. ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷൻ ജോസഫ് ടാജറ്റ് അദ്ധ്യക്ഷനാകും. ബെന്നി ബെഹനാൻ എം.പി. സുവനീർ പ്രകാശനം ചെയ്യും. മുൻ എം.പി. ടി.എൻ.പ്രതാപൻ ടി.എസ്.രാമദാസ് മാസ്റ്ററെ ആദരിക്കും. മന്ത്രിമാരായ കെ.എ.തുളസി,ഒ.ജെ.ജനീഷ്, കെ.രാധാകൃഷ്ണൻ എം.പി.,യു.ആർ.പ്രദീപ് എം.എൽ.എ. തുടങ്ങി രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ നിരവധിപേർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL