
തൃശൂർ: ടൗൺ വികസനത്തിൽ കാഴ്ചപരിമിതർക്കും അനുയോജ്യമായ തരത്തിൽ യാത്രാസൗകര്യം കൊണ്ടുവരുമെന്ന് മേയർ ഡോ.നിജി ജസ്റ്റിൻ. ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318ഡിയും ദർശന ക്ലബ്ബും സംയുക്തമായി തെക്കെ ഗോപുരനടയിൽ സംഘടിപ്പിച്ച ലോക വൈറ്റ് കെയിൻ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ലയൺസ് ഗവർണർ സുരേഷ് കെ.വാര്യർ അദ്ധ്യക്ഷനായി. എ.സി.പി ടി.ആർ.രാജേഷ് മുഖ്യപ്രഭാഷണം നടത്തി. വൈസ് ഗവർണർ കെ.എം.അഷറഫ്, സുരേഷ് കരുൺ, പ്രശാന്ത് മേനോൻ, പ്രിൻസ് തോമസ് തുടങ്ങിയവർ സംസാരിച്ചു. നൂറോളം കാഴ്ചപരിമിതർക്ക് വൈറ്റ് കെയിനും സാമ്പത്തിക സഹായവും വിതരണം ചെയ്തു. ദർശന ക്ലബ് ഡയറക്ടർ ഫാ.സോളമൻ സ്വാഗതവും വിഷൻ കോ-ഓർഡിനേറ്റർ എം.വി.അശോകൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |