
അത്താണി: തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ പൾമണറി മെഡിസിൻ വിഭാഗത്തിലേക്ക് ബൈപാപ്പ് മെഷീനുകൾ വാങ്ങുന്നതിന് 20 ലക്ഷം രൂപ അനുവദിച്ചതായി കെ. രാധാകൃഷ്ണൻ എം.പി അറിയിച്ചു. പ്രാദേശിക വികസന ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. ചികിത്സയിൽ കഴിയുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് കൃത്രിമ ശ്വാസോച്ഛ്വാസം നൽകാൻ സഹായിക്കുന്ന ബൈപാപ്പ് മെഷീനുകളുടെ കുറവ് പരിഹരിക്കാനാണ് എം.പി. ഫണ്ട് അനുവദിച്ചത്. ഇ-ടെണ്ടർ നടപടികളിലൂടെ സുതാര്യമായ രീതിയിലായിരിക്കും മെഷീനുകൾ വാങ്ങുക. നിർവഹണ ചുമതല പ്രിൻസിപ്പൽ ഡോ. കെ.കെ. അനിൽ രാജിനാണ്. പ്രവർത്തനവും അറ്റകുറ്റപ്പണികളും മെഡിക്കൽ കോളേജ് അധികൃതർ തന്നെ ഉറപ്പാക്കും. മെഷീനുകൾ സ്ഥാപിക്കുന്നതോടെ സാധാരണക്കാരായ നൂറുകണക്കിന് രോഗികൾക്ക് ആശ്വാസം ലഭിക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |