SignIn
Kerala Kaumudi Online
Friday, 16 October 2026 5.18 AM IST

സഹൃദയവേദി അവാർഡുകൾക്ക് കൃതികൾ ക്ഷണിച്ചു

d

തൃശൂർ: സഹൃദയവേദിയുടെ ആഭിമുഖ്യത്തിൽ വിവിധ സാഹിത്യ വിഭാഗങ്ങളിലെ പുരസ്‌കാരങ്ങൾക്കായി ഗ്രന്ഥങ്ങൾ ക്ഷണിച്ചു. മികച്ച ജീവചരിത്രഗ്രന്ഥത്തിനുള്ള ഡോ.കെ.ടി.രാമവർമ്മ അവാർഡ്, നോവലിനുള്ള ഡോ.പി. നാരായണൻകുട്ടി അവാർഡ്, കവിതാഗ്രന്ഥത്തിനുള്ള പി.ടി.എൽ അവാർഡ്, ബാലസാഹിത്യകൃതിക്കുള്ള ജോർജ് ഇമ്മട്ടി അവാർഡ് എന്നിവയ്ക്കാണ് കൃതികൾ സ്വീകരിക്കുന്നത്.
10,000 രൂപയും ഫലകവും പ്രശസ്തിപത്രവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളുടെ രണ്ട് കോപ്പികൾ വീതം 'ബേബി മൂക്കൻ, സഹൃദയവേദി സെക്രട്ടറി, പി.ബി.നമ്പർ 531, തൃശൂർ 20' എന്ന വിലാസത്തിൽ നവംബർ 15ന് മുൻപ് അയക്കേണ്ടതാണ്. ഡിസംബറിൽ നടക്കുന്ന സഹൃദയവേദി ഡയമണ്ട് ജൂബിലി സമാപനമ്മേളനത്തിൽ അവാർഡുകൾ സമ്മാനിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ: 7559950932.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL