SignIn
Kerala Kaumudi Online
Friday, 16 October 2026 5.18 AM IST

കുട്ടികളിൽ ശ്വാസകോശ രോഗങ്ങൾ കൂടുന്നു; ആശുപത്രികളിൽ തിക്കും തിരക്കും

s

 25%ലേറെ വർദ്ധന

തൃശൂർ: കുട്ടികളിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ വർദ്ധിക്കുന്നതായി ജില്ലയിലെ ആരോഗ്യ വിഭാഗത്തിന്റെയും ശിശുരോഗ വിദഗ്ധരുടെയും പഠനം. സർക്കാർ-സ്വകാര്യ ആശുപത്രികളിലെ പീഡിയാട്രിക് വിഭാഗങ്ങളിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തിൽ 25 മുതൽ 35 ശതമാനം വരെ വർദ്ധനവാണെന്ന് ആരോഗ്യവിഭാഗം പറയുന്നു. കാലാവസ്ഥാ വ്യതിയാനം, അന്തരീക്ഷ മലിനീകരണം, പ്രതിരോധശേഷി കുറവ് എന്നിവയാണ് കുട്ടികളിൽ അലർജിക്കും ആസ്ത്മയ്ക്കുമുള്ള പ്രധാന കാരണങ്ങളായി വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.

രോഗങ്ങളും ലക്ഷണങ്ങളും

അഞ്ചു വയസിന് താഴെയുള്ള കുട്ടികളിലാണ് രോഗബാധ കൂടുതൽ കാണപ്പെടുന്നത്. ബ്രോങ്കിയോലൈറ്റിസും (ശ്വാസകോശത്തിലെ ചെറിയ വായുസഞ്ചാര മാർഗങ്ങൾ അണുബാധയെ തുടർന്ന് നശിക്കുകയും വീർത്തുവരികയും ചെയ്യുന്ന അവസ്ഥ) ആസ്ത്മയും ശ്രദ്ധിച്ചില്ലെങ്കിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് വരെ കാരണമായേക്കാം.

ന്യുമോണിയ: ശ്വാസകോശത്തെ ബാധിക്കുന്ന ബാക്ടീരിയ, വൈറസ് അണുബാധ മൂലം കടുത്ത പനിയും ശ്വാസതടസവും

അലർജിക് റൈനൈറ്റിസ്/ സൈനസൈറ്റിസ്: വിട്ടുമാറാത്ത തുമ്മൽ, മൂക്കടപ്പ്, തൊണ്ടവേദന, പനി.

  ശ്രദ്ധിക്കണേ...

 കൃത്യസമയത്തുള്ള ചികിത്സ: സാധാരണ ജലദോഷമെന്ന് കരുതി സ്വയം ചികിത്സ നടത്തരുത്

 വീടിനുള്ളിൽ പൊടി, പൂപ്പൽ, പുക എന്നിവ ഒഴിവാക്കുക. കുട്ടികളുള്ള മുറികളിൽ വായുസഞ്ചാരം ഉറപ്പാക്കണം

 വ്യക്തിശുചിത്വം, ജനങ്ങളേറെയുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ മാസ്ക് ധരിപ്പിക്കണം

 സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക

 പ്രതിരോധ കുത്തിവെപ്പുകൾ: ഇൻഫ്ലുവൻസ, ന്യൂമോകോക്കൽ തുടങ്ങിയ മുൻകരുതൽ വാക്സിനുകൾ കൃത്യമായ സമയങ്ങളിൽ കുട്ടികൾക്ക് നൽകണം.

 ആവശ്യത്തിന് ചെറുചൂടുവെള്ളം കുടിക്കാൻ നൽകുക, വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ നൽകുക

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL