SignIn
Kerala Kaumudi Online
Friday, 16 October 2026 5.18 AM IST

വൻകിട കച്ചവടക്കാർ കൈയടക്കി ലോട്ടറി ടിക്കറ്റുകൾ

d

തൃശൂർ: ജില്ലയിൽ ചെറുകിട കച്ചവടക്കാർക്ക് ലോട്ടറി ടിക്കറ്റുകൾ ലഭിക്കുന്നില്ലെന്ന് പരാതി. വൻകിട കച്ചവടക്കാർ കൈയടക്കുന്നുവെന്നാക്ഷേപം. പ്രധാനമായും തൃശൂർ നഗരം കേന്ദ്രീകരിച്ച് ഇതര ജില്ലയിൽ നിന്നുള്ള കോട്ടയം, കൊല്ലം, തിരുവനന്തപുരം, വയനാട്, കോഴിക്കോട് ജില്ലക്കാർ ഈ മേഖലയിൽ വ്യാപകമായി കടകൾ തുറക്കുന്നത് മൂലം സാധാരണ വില്പന നടത്തുന്നവർക്ക് ആവശ്യത്തിനുള്ള ടിക്കറ്റ് ലഭിക്കുന്നില്ലെന്നാണ് പരാതി. ലോട്ടറി ഓഫീസിൽ നിന്ന് ഏജൻസി എടുത്തിട്ടും ലോട്ടറി ടിക്കറ്റ് ലഭിക്കുന്നില്ല. ബന്ധുക്കളുടെയും കടയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെയും പേരിൽ ഏജൻസി എടുത്ത് ലോട്ടറി വകുപ്പിൽ ഉദ്യോഗസ്ഥരും ചേർന്ന് അന്യായമായി ലക്ഷക്കണക്കിന് ടിക്കറ്റ് കൈക്കലാക്കുന്ന മാഫിയ പ്രവർത്തനം നിറുത്തലാക്കണമെന്നും പറയുന്നുണ്ട്. സാധാരണക്കാരായ ആളുകൾ അംഗപരിമിതർ ക്യാൻസർ രോഗികൾ വിധവകൾ എന്നിവർക്ക് ആശ്വാസമായി പ്രവർത്തിക്കേണ്ട ലോട്ടറി മേഖലയെ തമിഴ്‌നാട്ടിൽ നിന്ന് വന്നു കേരളത്തിൽ സ്ഥിര താമസക്കാർ ആയ ചില ആളുകളുടെ കൈകളിലേക്ക് എത്തിക്കുകയാണെന്നും പറയുന്നു.

ലോട്ടറി വില്പന ജീവിതോപാധിയായി കൊണ്ടുനടക്കുന്ന സാധാരണക്കാരായ ഏജന്റുമാർക്ക് ലോട്ടറി ടിക്കറ്റ് ലഭിക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കണം.
-സുന്ദരൻ കുന്നത്തുള്ളി, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL