SignIn
Kerala Kaumudi Online
Friday, 16 October 2026 5.18 AM IST

പ്രൊഫ.വി.അരവിന്ദാക്ഷൻ സ്മാരകപുരസ്‌കാരം

d

തൃശൂർ: പ്രൊഫ.വി.അരവിന്ദാക്ഷൻ സ്മാരക പുരസ്‌കാരം നാളെ വൈകിട്ട് 4.30ന് സാഹിത്യ അക്കാഡമി ഓഡിറ്റോറിയത്തിൽ ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ വച്ച് സി.പി.എം ജനറൽസെക്രട്ടറി എം.എ ബേബി ഐഷി ഘോഷിനു സമർപ്പിക്കും. 'വർത്തമാനകാല ഇന്ത്യയിൽ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ പ്രസക്തിയും ഭാവിയും' എന്ന വിഷയത്തിൽ ഐഷി ഘോഷ് 2026ലെ സ്മാരക പ്രഭാഷണം നടത്തും. കെ.വി.അബ്ദുൽ ഖാദർ ജില്ലാ സെക്രട്ടറി അനുസ്മരണം നടത്തും. 'ആക്ഷേപഹാസ്യത്തിന്റെ പ്രയോഗം വിദ്യാർത്ഥി പ്രക്ഷോഭത്തിൽ' എന്ന വിഷയത്തിൽ കലാലയ വിദ്യാർത്ഥികൾക്കായി നടത്തിയ പ്രബന്ധമത്സരത്തിൽ വിജയികളായ ഫാരിത.സി, മുഹമ്മദ് സ്വഫ്വൻ, അനസ്.എം എന്നീ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകും. ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ.കാവുമ്പായി ബാലകൃഷ്ണൽ അദ്ധ്യക്ഷനാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL