SignIn
Kerala Kaumudi Online
Monday, 19 October 2026 3.44 AM IST

തെക്കുംകര ഗ്രൂപ്പ് വില്ലേജ് സ്മാർട്ടായില്ല: പാതിവഴിയിൽ നിലച്ച കെട്ടിടം കാട്ടുപൊന്തക്കുള്ളിൽ

1

പുന്നംപറമ്പ് : തെക്കുംകര, മണലിത്തറ ഗ്രൂപ്പ് വില്ലേജ് ഓഫീസ് സ്മാർട്ടാക്കാനുള്ള മുൻ സർക്കാർ നീക്കം അപ്പാടെ പാളി. പാതിവഴിയിൽ നിർമ്മാണം നിലച്ച കെട്ടിടം കാട്ടുപൊന്തക്കുള്ളിലായി. 2025 ജൂൺ 20 ന് നിർമ്മാണോദ്ഘാടനം മുൻമന്ത്രി കെ.രാജൻ ഓൺലൈനായും പ്രാദേശികോദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയും നിർവഹിച്ചു. രണ്ട് നില കെട്ടിടം നിർമ്മിക്കാൻ 50 ലക്ഷം രൂപ അനുവദിച്ചുവെന്നായിരുന്നു പ്രഖ്യാപനം. നിർമ്മിതിക്കായിരുന്നു നിർമ്മാണ ചുമതല. പണം ലഭിക്കാതായതോടെ മാസങ്ങൾക്ക് മുമ്പ് അവർ പണി ഉപേക്ഷിച്ച് മടങ്ങി. എം.എൽ.എ അടക്കം ആരുടേയും ഇടപെടൽ ഇല്ലാതായതോടെ കെട്ടിടം കാട്ടുപൊന്തക്കുള്ളിലായി. എന്ന് പുനരാരംഭിക്കുമെന്ന ചോദ്യത്തിന് എല്ലാവരും കൈമലർത്തുന്നു.
കൊട്ടിഘോഷിച്ചായിരുന്നു നിർമ്മാണ ഉദ്ഘാടനം. തൊട്ടു പിന്നാലെ പഴയ വില്ലേജ് ഓഫീസ് കെട്ടിടം പൊളിച്ചടുക്കി. ഗ്രൂപ്പ് വില്ലേജ് പൂർണ്ണമായും പഴയ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്ക് മാറ്റി. അന്ന് മുതൽ ആരംഭിച്ച ജനകീയ ദുരിതം ശമനമില്ലാതെ തുടരുന്നു. സേവനങ്ങൾക്കായി എത്തുന്ന വയോധികരും ഭിന്നശേഷിക്കാരുമെല്ലാം ഇടുങ്ങിയ ഗോവണി കയറാനാകാതെ സങ്കട കയത്തിലാകുന്നു. വികസന വിപ്ലവം പ്രസംഗിച്ചവർ ഗാഢ നിദ്രയിലാണ്. തെക്കുംകര പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് അവഗണനയുടെ പ്രതീകമായ കെട്ടിടം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL