
ചാവക്കാട്: കേരളത്തിന്റെ മണ്ണിൽ നിന്ന് മയക്കുമരുന്ന് മാഫിയയെ തുരത്തുന്നത് വരെ ഓപ്പറേഷൻ തൂഫാൻ തുടരുമെന്ന് മന്ത്രി രമേശ് ചെന്നിത്തല. പുന്നയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യയുടെ മതേതരത്വത്തെ തകർക്കാൻ ശ്രമിക്കുന്ന ആർ.എസ്.എസ്, ബി.ജെ.പി സംഘങ്ങളെ നേരിടാൻ കഴിയുന്ന ഏകനേതാവ് രാഹുൽ ഗാന്ധിയാണെന്നും ഏക പ്രസ്ഥാനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് അദ്ധ്യക്ഷനായി.നേതാക്കളായ ഒ.അബ്ദു റഹിമാൻ കുട്ടി,എം.വി.ഹൈദരലി,ഉമ്മർ മുക്കണ്ടത്ത്,എ.എം.അലാവുദ്ധീൻ, സി.എ.ഗോപപ്രതാപൻ, കെ.ഡി.വീരമണി, ഫൈസൽ ചാലിൽ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് ഷുക്കൂർ, സ്വാഗതവും, ആർ.വി.മുഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |