SignIn
Kerala Kaumudi Online
Monday, 19 October 2026 4.58 AM IST

സി.ഐ.ടി.യു ജില്ലാ പ്രതിനിധി സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

h

തൃശൂർ: സി.ഐ.ടി.യു ജില്ലാ പ്രതിനിധി സമ്മേളനത്തിന് ഉജ്ജ്വല തുടക്കം. സമ്മേളനം ഇന്ന് സമാപിക്കും. പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് ജില്ലാ പ്രസിഡന്റ് കെ.കെ. രാമചന്ദ്രൻ പതാക ഉയർത്തി. സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി ദീപ കെ.രാജൻ ഉദ്ഘാടനം ചെയ്തു. കെ.കെ. രാമചന്ദ്രൻ അദ്ധ്യക്ഷനായി. സ്വാഗതസംഘം ചെയർമാൻ കെ.വി.അബ്ദുൾഖാദർ സ്വാഗതം പറഞ്ഞു. മുതിർന്ന നേതാക്കളേയും അന്തരിച്ച നേതാക്കളുടെ കുടുംബാംഗങ്ങളേയും സംസ്ഥാന പ്രസിഡന്റ് ടി.പി.രാമകൃഷ്ണൻ ആദരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി യു.പി.ജോസഫ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ലതചന്ദ്രൻ കണക്കും അവതരിപ്പിച്ചു. റിപ്പോർട്ടിൽ ചർച്ച ആരംഭിച്ചു. ഞായറാഴ്ച ചർച്ചയ്ക്ക് മറുപടിക്ക് ശേഷം പുതിയ കർമ പദ്ധതി പ്രഖ്യാപിക്കും. ജില്ലാ ഭാരവാഹികളെയും തെരഞ്ഞെടുക്കും. സി.ഐ.ടി.യു നേതാക്കളായ കെ.എൻ.ഗോപിനാഥ്, എം.കെ.കണ്ണൻ, കെ.കെ.പ്രസന്നകുമാരി, കെ.കെ.ദിവാകരൻ, എം.എം.വർഗീസ് എന്നിവർ പങ്കെടുക്കുന്നുണ്ട്. സമ്മേളനത്തിന് സമാപനം കുറിച്ച് തൊഴിലാളി പ്രകടനവും പൊതുസമ്മേളനവും തിങ്കളാഴ്ച നടക്കും. വൈകിട്ട് 5.30ന് പാലസ് ഗ്രൗണ്ടിന് സമീപം ചേരുന്ന പൊതുസമ്മേളനം സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL