SignIn
Kerala Kaumudi Online
Monday, 19 October 2026 4.58 AM IST

ജുഡീഷ്യൽ അന്വേഷണം വേണം

f

ചാലക്കുടി: ബേക്കറികൾക്ക് 15ശതമാനം വരെ ലഹരിയുള്ള മദ്യം വിളമ്പാൻ സർക്കാരിന്റെ ഉയർന്ന എക്‌സൈസ് ഉദ്യോഗസ്ഥർ അനുമതി നൽകിയ സംഭവത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറേലി ആവശ്യപ്പെട്ടു. 3 ദിവസം മുമ്പ് ചാലക്കുടി ബിവറേജ് കോർപ്പറേഷനിൽ നിന്ന് 46000 രൂപയുടെ ഇത്തരം വൈനാണ് ഒരു ബേക്കറി ഉടമ വാങ്ങിയത്. ഇത് ബേക്കറിയിൽ വിതരണവും ചെയ്തു. സർക്കാർ അറിഞ്ഞില്ലെന്നും വിശദീകരണത്തോടെ പിന്നീട് തീരുമാനം റദ്ദാക്കുകയായിരുന്നു. യൂജിൻ മോറേലി ചൂണ്ടിക്കാട്ടി. സർക്കാരിന്റെ ഒത്താശയാണ് ഇതിന്റെ പിന്നിലെന്നും ബാർ ഉടമകളിൽ നിന്ന് കോടികൾ കോഴവാങ്ങാനുള്ള മന്ത്രിമാരുടെ ആസൂത്രിത നീക്കമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL