
തൃശൂർ: മേലഡൂരിൽ ബേക്കറിവഴി വീര്യം കൂടിയ വീഞ്ഞ് വില്പന നടത്താൻ അനുമതി നൽകിയത് അറിയില്ലെന്ന മന്ത്രിയുടെ വാദം അപഹാസ്യമാണെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. എക്സൈസ് മന്ത്രിയും വകുപ്പും അറിയാതെ എങ്ങനെയാണ് ലൈസൻസ് നൽകുക. ഇനി വാദത്തിന് അത് അംഗീകരിച്ചാൽ, ആരാണ് അനുമതി നൽകുന്നത് എന്ന് വ്യക്തമാക്കാൻ മന്ത്രി ബാധ്യസ്ഥനാണ്. അത്തരത്തിൽ അനുമതി നൽകിയവർക്കെതിരെ നടപടിയെടുക്കുമോ. മദ്യവില്പനയ്ക്ക് കൃത്യമായ സംവിധാനമുള്ള സംസ്ഥാനമാണ് കേരളം. സ്വകാര്യ മേഖലയിൽ മദ്യവില്പന പാടില്ല. ഈ നിലപാടിൽ നിന്ന് സർക്കാർ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |