
കുന്നംകുളം: സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ കുന്നംകുളം നോർത്ത് യൂണിറ്റ് കുടുംബ സംഗമങ്ങൾക്ക് തുടക്കമായി. ഒരു മാസം നീണ്ടുനിൽക്കുന്ന കുടുംബ സംഗമങ്ങൾ യൂണിയൻ ബ്ലോക്ക് പ്രസിഡന്റ് എം.കെ സുകുമാരൻ ഉദ്ഘാടനം ചെയതു. യൂണിറ്റ് വൈസ്പ്രസിഡന്റ് ടി.കെ ജാനകി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ്പ്രസിഡന്റ് പി.സുലോചന, സെക്രട്ടറി ജോബ് രാജ്, കെ.എം.സൂസന്ന, ഡെന്നീസ് മങ്ങാട്, ഇ.എം.ബീവാത്തു , ടി.കെ. രവി എന്നിവർ സംസാരിച്ചു. പി.സുശീല, രമ , സരസ്വതി, കമലാകരൻ എന്നിവർ നേതൃത്വം നൽകി. കുന്നംകുളം , കക്കാട് , കാണിപ്പയൂർ , ചൊവ്വന്നൂർ എന്നീ മേഖലകളിലായി നടക്കുന്ന കുടുംബ സംഗമങ്ങൾ നവംബർ 14ന് സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |