SignIn
Kerala Kaumudi Online
Monday, 19 October 2026 4.58 AM IST

ബോധവത്കരണ ക്ലാസും ഷോർട്ട് ഫിലിം പ്രദർശനവും

f

തൃശൂർ: തയ്യൂർ ഗവ.ഹൈസ്‌കൂളിലെ സ്‌കൂൾ സോഷ്യൽ സർവീസ് സ്‌കീം വിദ്യാർത്ഥികൾക്കായി ബോധവത്കരണ ക്ലാസും ഷോർട്ട് ഫിലിം പ്രദർശനവും സംഘടിപ്പിച്ചു. ഉദ്ഘാടനം സ്‌കൂൾ പ്രധാന അദ്ധ്യാപിക ഷീജ.എൽ.കെ നിർവഹിച്ചു. ചാലക്കുടി ആളൂർ സ്വദേശി ജിജോ ജോർജ് സംവിധാനം ചെയ്ത 'ദി സൗണ്ട് ഓഫ് ഏജ് ' ഷോർട്ട് ഫിലിം പ്രദർശനവും ചർച്ചയും നടന്നു. 'കരുതലോടെ കാക്കാം കരുതലേകിയവരെ' മുതിർന്നവരുടെ സംരക്ഷണത്തിൽ വിദ്യാർത്ഥികളുടെ പങ്ക് എന്ന വിഷയത്തിൽ സാമൂഹ്യനീതി വകുപ്പ് സായംപ്രഭ മാനേജർ കം ഫെസിലിറ്റേറ്റർ മാർഷൽ.സി.രാധാകൃഷ്ണൻ ക്ലാസ് നയിച്ചു.
സ്‌കൂൾ സോഷ്യൽ സർവീസ് സ്‌കീം പ്രോഗ്രാം കോർഡിനേറ്റർമാരായ പ്രദീപ്.എം.പി, അജിത ടീച്ചർ, ചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL