
തൃശൂർ: സംസ്ഥാനത്തേക്ക് ആനകളെ കൊണ്ടുവരാനുള്ള നിയന്ത്രണം നീക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് രാജൻ ജെ പല്ലൻ എം.എൽ എ. തമിഴ്നാട്ടിലേക്ക് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് 5ആനകളെ കൊണ്ടുവന്നതിന് സമാനമായി സംസ്ഥാനത്തും അതിനു സംവിധാനം വേണമെന്ന് ഉത്സവങ്ങൾ സുഗമമായി നടക്കാൻ ഇതാവശ്യമാണെന്നും വ്യക്തമാക്കി. കുട്ടൻ കുളങ്ങര ദേവസ്വം നവീകരിച്ച കല്യാണമണ്ഡപം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ എ. പൂരം വരുന്നതിനു മുമ്പ് വെടിക്കെട്ടുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയണമെന്നു മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും എം.എൽ.എ അറിയിച്ചു. ദേവസ്വം പ്രസിഡന്റ് സി.വിജയൻ അദ്ധ്യക്ഷനായി. കൗൺസിലർമാരായ അഞ്ജലി രാകേഷ്, കൃഷ്ണമോഹൻ, ദേവസ്വം സെക്രട്ടറി ടി.ആർ സജീവ്, പി.ജവഹർദാസ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |