SignIn
Kerala Kaumudi Online
Monday, 19 October 2026 3.44 AM IST

ഡ്രൈവർക്ക് അപസ്മാരം : ക്ലീനർ രക്ഷകനായി, ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ച് കയറി

bus-accident

കൊടകര: ദേശീയപാത കൊളത്തൂരിൽ വിദ്യാർത്ഥികളുമായി സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഡിവൈഡറിലേക്ക് ഇടിച്ച് കയറി. ഡ്രൈവർക്ക് അപസ്മാരം വന്നതാണ് അപകടത്തിനിടയാക്കിയത്. പട്ടാമ്പിയിൽ നിന്നുള്ള 30ഓളം വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. എറണാകുളത്തുനിന്നും മടങ്ങി വരുമ്പോഴായിരുന്നു സംഭവം. ബസിടിച്ച് ഇലക്ട്രിക് പോസ്റ്റ് ഡിവൈഡറിന് എതിർ വശത്തെ റോഡിലൂടെ വന്നിരുന്ന കാറിന് മുകളിലേക്ക് വീണു. കാറിന് കേടുപാടുകൾ സംഭവിച്ചു, വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ ആർക്കും പരിക്കില്ല. ദേശീയ പാതയിൽ ഗതാഗതതടസമുണ്ടായി. ഇന്നലെ രാവിലെയായിരുന്നു അപകടം. കൃത്യസമയത്ത് ഇടപെട്ട് ബസിന്റെ നിയന്ത്രണം ഏറ്റെടുത്ത ക്ലീനർ ബസ് നിറുത്തിയതാണ് വലിയ ദുരന്തം ഒഴിവാക്കിയത്. ഇല്ലെങ്കിൽ ഡിവൈഡറിലെ കാനയിൽ ചാടി മറിയുമായിരുന്നു. കൊടകര പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ഡ്രൈവറെ തൃശൂർ മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒഴിവായത് വൻ അപകടം

മുപ്പതോളം വിദ്യാർത്ഥികളുമായി വന്നിരുന്ന ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർക്ക് അപസ്മാരം ഉണ്ടായതോടെ നിയന്ത്രണം വിട്ട് ബസ് ഡിവൈഡറിലെ വൈദ്യുതി തുണിൽ ഇടിയ്ക്കുകയായിരുന്നു. ക്ലിനർ കം ഡ്രൈവർ ബസിന്റെ വേഗത നിയന്ത്രിക്കുകയും ബസ് നിറുത്തുകയും ചെയ്തതോടെ വലിയ അപകടം ഒഴിവാകുകയായിരുന്നു. ബസിന്റെ വാതിൽ തുറക്കാൻ പറ്റാത്തതിനാൽ വാതിൽ വെട്ടിപൊളിച്ചാണ്‌ ഡ്രൈവറെ പുറത്തിറക്കി ആംബുലൻസിൽ കയറ്റിയത്. ബസ് റോഡിന് കുറുകെ കിടന്നതോടെ തൃശൂർ ഭാഗത്തേക്കുള്ള ഗതാഗതം പൂർണ്ണമായി തടസപെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL