
ഇരിങ്ങാലക്കുട: റവന്യു ജില്ലാ ശാസ്ത്രമേളയിൽ തൃശൂർ ഈസ്റ്റ് ഉപജില്ലയ്ക്ക് കിരീടം. 1353 പോയിന്റുകളുമായാണ് തൃശൂർ ഈസ്റ്റ് ഒന്നാംസ്ഥാനത്തെത്തിയത്. 210 എ ഗ്രേഡും 43 ബി ഗ്രേഡും 2 സി ഗ്രേഡുമാണ് നേടിയത്. രണ്ടാംസ്ഥാനത്ത് 1304 പോയിന്റുകൾ നേടിയ ആതിഥേയരായ ഇരിങ്ങാലക്കുട പോരാട്ടവീര്യം കാഴ്ചവച്ചു. ആദ്യദിനം നാലുസ്ഥാനങ്ങൾ പുറകിലായിരുന്നു ആതിഥേയർ. 206 എ ഗ്രേഡ് 45 ബി ഗ്രേഡ് 4 സി ഗ്രേഡാണ് ഇരിങ്ങാലക്കുട നേടിയത്. 1268 പോയിന്റുകൾ നേടിയ ചാലക്കുടി ഉപജില്ല മൂന്നാംസ്ഥാനത്തെത്തി. കുന്നംകുളം 1253, തൃശൂർ വെസ്റ്റ് 1236, കൊടുങ്ങല്ലൂർ 1199, ചാവക്കാട് 1184, മാള 1174, ചേർപ്പ് 1164, വലപ്പാട് 1103, വടക്കാഞ്ചേരി 1052, മുല്ലശ്ശേരി 804 എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയിന്റ് നില. എൽ.എഫ്.സി.ജി.എച്ച്.എസ്.എസ് മമ്മിയൂർ 368 പോയിന്റുകൾ നേടി സ്‌കൂൾ തലത്തിൽ ഒന്നാംസ്ഥാനം നേടി. 57 എ ഗ്രേഡും 11 ബി ഗ്രേഡും രണ്ട് സി ഗ്രേഡും സ്‌കൂൾ നേടി. 350 പോയിന്റുകളോടെ സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസ് പാവറട്ടി രണ്ടാം സ്ഥാനത്ത് എത്തി. 54 എ ഗ്രേഡും 19 ബി ഗ്രേഡും സ്‌കൂൾ നേടി. 341 പോയിന്റുകൾ നേടിയ ചെന്ത്രാപ്പിന്നി എച്ച്.എസ്.എസ് മൂന്നാം സ്ഥാനം നേടി. 51 എ ഗ്രേഡും 14 ബി ഗ്രേഡും സ്‌കൂൾ നേടി.സമാപന സമ്മേളനം അഡ്വ. തോമസ് ഉണ്ണിയാടൻ നിർവഹിച്ചു. മേരി തോമസ് അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |