കൽപ്പറ്റ: വെള്ളാരംകുന്നിന് സമീപം അശാസ്ത്രീയമായ രീതിയിൽ മണ്ണ് നീക്കം ചെയ്തത് അപകട ഭീഷണി ഉയർത്തുന്നു. വെള്ളാരംകുന്ന് സെമിനാരിക്ക് സമീപം സ്വകാര്യ വ്യക്തിയാണ് വൻതോതിൽ കുന്ന് ഇടിച്ചു നിരത്തുകയും അശാസ്ത്രീയമായ രീതിയിൽ മണ്ണ് കൂട്ടിയിടുകയും ചെയ്തത്. മണ്ണിടിച്ചിൽ ഉണ്ടായാൽ ഓണി വയൽ ഭാഗത്തെ വീടുകൾക്ക് നാശനഷ്ടം സംഭവിക്കും എന്നാണ് പ്രദേശവാസികൾ ആശങ്കപ്പെടുന്നത്. വലിയ മൈതാനം തന്നെയാണ് ഇവിടെ മണ്ണ് നീക്കം ചെയ്ത് നിർമിച്ചിട്ടുള്ളത്. അപകട ഭീഷണി ഒഴിവാക്കുന്നതിന് അടിയന്തര ഇടപെടൽ വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. സ്ഥലം കൽപ്പറ്റ നഗരസഭ ചെയർമാൻ പി. വിശ്വനാഥൻ, കൽപ്പറ്റ വില്ലേജ് ഓഫീസർ ബാലൻ എന്നിവർ സന്ദർശിച്ചു. അപകട ഭീഷണി ഒഴിവാക്കി ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് നാട്ടുകാർ പറയുന്നു. അധികൃതരുടെ ഒത്താശയോടെയാണ് കുന്ന് ഇടിച്ചു നിരത്തിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |