മേപ്പയ്യൂർ: മുഖ്യ തിഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുയരുന്ന പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മേപ്പയ്യൂരിൽ മുസ്ലിം ലീഗ് നൈറ്റ് മാർച്ച് നടത്തി. സംസ്ഥാന കൗൺസിലർ എ.വി അബ്ദുള്ള ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ മുസ്ലിം ലീഗ് ജന:സെക്രട്ടറി സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു. ടി.എം.അബ്ദുള്ള അദ്ധ്യക്ഷനായി.കെ.ടി അബ്ദുറഹിമാൻ, എൻ.അഹമ്മദ്, എം എം അഷറഫ്, കെ.എം.എ അസീസ്, മുഹമ്മദ് ചാവട്ട്, കെ.എം.കുഞ്ഞമ്മത് മദനി, കീപ്പോട്ട് അമ്മത്, അബ്ദുറഹിമാൻ ഇല്ലത്ത്, മുജീബ് കോമത്ത്, ടി.കെ അബ്ദുറഹിമാൻ, ഷർമിന കോമത്ത്, ഷാഹിദ് മേപ്പാട്ട് പ്രസംഗിച്ചു. ഐ.ടി അബ്ദുസലാം, കീപ്പോട്ട് പി മൊയ്തി,മുഹമ്മദ് എരവത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |