
വാഷിംഗ്ടൺ: മിഡ്ടേമിൽ ഡെമോക്രാറ്റുകളുടെ മിന്നുംജയത്തിന് പിന്നിൽ യു.എസ് മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ പങ്ക് വളരെ വലുതാണ്. പാർട്ടിയുടെ പ്രധാന പ്രചാരകനായിരുന്ന ഒബാമ, വോട്ടർമാരെ സ്വാധീനിച്ച പ്രധാന നേതാവായി. വോട്ടർമാരുമായി നേരിട്ട് സംവദിച്ചും റാലികളിൽ പങ്കെടുത്തും ട്രംപ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് അദ്ദേഹം കളത്തിൽ നിറഞ്ഞു. മിഷിഗണിൽ നിന്ന് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അബ്ദുൾ എൽ സെയ്ദിനായി ഒബാമ ശക്തമായി രംഗത്തെത്തി. ട്രംപിന്റെയും ഇസ്രയേലിന്റെയും കടുത്ത വിമർശകനായ അബ്ദുൾ എൽ സെയ്ദിന്റെ പുരോഗമന ആശയങ്ങളെ ഉയർത്തിക്കാട്ടിയായിരുന്നു ഒബാമയുടെ പ്രചാരണം.
അമേരിക്കൻ ജനത വ്യക്തമായ ഒരു സന്ദേശമാണ് നൽകിയത്. തങ്ങളെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയമല്ല, മറിച്ച് ഒന്നിപ്പിക്കുന്ന രാഷ്ട്രീയമാണ് അവർ ആഗ്രഹിക്കുന്നത്. ഒപ്പം തങ്ങൾ നേരിടുന്ന വെല്ലുവിളികൾക്ക് കൃത്യമായ പരിഹാരങ്ങൾ നൽകുന്ന നേതാക്കളെയും അവർക്ക് വേണം.
- ബറാക് ഒബാമ,
മുൻ പ്രസിഡന്റ് , യു.എസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |