SignIn
Kerala Kaumudi Online
Thursday, 05 November 2026 3.32 AM IST

ന്യൂയോർക്കിൽ പാലസ്തീൻ വംശജയ്ക്ക് ജയം

x

വാഷിംഗ്ടൺ: ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് പാലസ്തീൻ വംശജയായ അബർ കവാസ്. നേട്ടം സ്വന്തമാക്കുന്ന ആദ്യ പാലസ്തീൻ വംശജയും മുസ്ലിം വനിതയുമാണ് കവാസ്. ഡെമോക്രാറ്റിക് ടിക്കറ്റിൽ മത്സരിച്ച കവാസ് ന്യൂയോർക്കിലാണ് ജനിച്ചത്. സാമൂഹ്യപ്രവർത്തനങ്ങളിലൂടെ രാഷ്ട്രീയരംഗത്ത് സജീവമായി. കുടിയേറ്റക്കാരുടെ അവകാശങ്ങൾ, ഭവന സുരക്ഷ, ജീവിതച്ചെലവ് തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയായിരുന്നു പ്രചാരണം. ഇസ്രയേലിന്റെ കടുത്ത വിമർശകയായിരുന്നു. ജോർദ്ദാനിയൻ പൗരത്വമുള്ള കവാസിന്റെ പിതാവ് വിസിറ്റർ വിസയിലെത്തി അനധികൃതമായി തങ്ങിയെന്ന് കണ്ടെത്തിയതോടെ നാടുകടത്തപ്പെട്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: USA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360