SignIn
Kerala Kaumudi Online
Friday, 06 November 2026 5.29 AM IST

ഇന്ത്യൻ തിളക്കം

nithya

വാഷിംഗ്ടൺ: ജനപ്രതിനിധിസഭയിലേക്ക് ഇന്ത്യൻ വംശജരും ഡെമോക്രാറ്റിക് സ്ഥാനാർത്ഥികളുമായ പിയ ദാന്ദിയ (ഫ്ലോറിഡ), റോ ഖന്ന (കാലിഫോർണിയ)​,​ പ്രമീള ജയപാൽ ( വാഷിംഗ്ടൺ )​,​ ആമി ബേര (കാലിഫോർണിയ), സുഹാസ് സുബ്രഹ്മണ്യം ( വിർജീനിയ ) എന്നിവർക്ക് വിജയം. സുഹാസ് രണ്ടാം തവണയും റോയും പ്രമീളയും ആറാം തവണയും ആമി ബേര എട്ടാം തവണയുമാണ് സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

ഇന്ത്യൻ വംശജയും മേരിലാൻഡ് ഹൗസ് ഒഫ് ഡെലിഗേറ്റ്സ് മുൻ അംഗവുമായ അരുണ മില്ലർ ഡെമോക്രാറ്റിക് ടിക്കറ്റിൽ മേരിലാൻഡ് ലെഫ്റ്റനന്റ് ഗവർണറായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ - അമേരിക്കനാണ് അരുണ.

 മലയാളികൾക്കും നേട്ടം

നേട്ടമുണ്ടാക്കിയവരിൽ മലയാളികളും. ടെക്‌സസിലെ ജുഡിഷ്യൽ/പ്രാദേശിക സർക്കാർ പദവികളിലേക്ക് മത്സരിച്ച സുരേന്ദ്രൻ കെ. പട്ടേൽ ( 240ാം ജുഡിഷ്യൽ ഡിസ്ട്രിക്റ്റ് കോർട്ട് ജഡ്ജി ), ജൂലി മാത്യു ( ഫോർട്ട്‌ബെൻഡ് കൗണ്ടി മൂന്നാം നമ്പർ കോർട്ട് ജഡ്ജി ),​ മാർട്ടിൻ ജോൺ ( ഫോർട്ട്‌ബെൻഡ് സെൻട്രൽ അപ്രൈസൽ ഡിസ്ട്രിക്റ്റ് ബോർഡ് ഒഫ് ഡയറക്ടേഴ്സ് അംഗം) എന്നിവർ വിജയിച്ചു. സുരേന്ദ്രനും ജൂലിയും ഡെമോക്രാറ്റിക് ടിക്കറ്റിലാണ് മത്സരിച്ചത്. മാർട്ടിൻ സ്വതന്ത്രനായും. ലോസ് ആഞ്ചലസ് മേയർ തിരഞ്ഞെടുപ്പിൽ മത്സരിച്ച നിത്യാ രാമൻ ലീഡ് ചെയ്യുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: USA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360