SignIn
Kerala Kaumudi Online
Thursday, 05 November 2026 3.33 AM IST

ട്രംപ് ഇനി 'മിസ്റ്റർ വീറ്റോ '

trump

വാഷിംഗ്ടൺ: സെനറ്റിലും ജനപ്രതിനിധി സഭയിലും റിപ്പബ്ലിക്കൻ പാർട്ടിയ്ക്കുണ്ടായിരുന്ന ഭൂരിപക്ഷമായിരുന്നു ട്രംപിന്റെ കരുത്ത്. ആരെയും വകവയ്ക്കേണ്ടതില്ല. എന്നാൽ ഇനി അതല്ല അവസ്ഥ. കോൺഗ്രസിന്റെ നിയന്ത്രണം എതിരാളികളായ ഡെമോക്രാറ്റുകൾ പിടിച്ചെങ്കിലും വിട്ടുകൊടുക്കാൻ ട്രംപ് തയ്യാറല്ല. ട്രംപ് ഇനി 'മിസ്റ്റർ വീറ്റോ" ആണ്.! അമേരിക്കൻ ഭരണഘടനയനുസരിച്ച് കോൺഗ്രസ് പാസാക്കുന്ന ഏതൊരു ബില്ലും വീറ്റോ ചെയ്യാനുള്ള (തടയാൻ) അധികാരം പ്രസിഡന്റിനുണ്ട്. തങ്ങൾക്കിഷ്ടമുള്ള ബില്ലുകൾ പാസാക്കാൻ ഡെമോക്രാറ്റുകൾ പൂർണ സ്വാതന്ത്ര്യം നേടി. എന്നാൽ അത് നിയമം ആകണോ വേണ്ടയോ എന്ന് ട്രംപ് തീരുമാനിക്കും.


ട്രംപിന്റെ കവചം

 ട്രംപിന്റെ തീരുവകൾ റദ്ദാക്കാനുള്ള ബിൽ കോൺഗ്രസ് പാസാക്കിയെന്ന് കരുതുക

 മുന്നിലെത്തുന്ന ബില്ലിൽ ട്രംപ് ഒപ്പിടില്ല. വീറ്റോ ചെയ്യാനുള്ള കാരണം വിശദീകരിച്ച് കോൺഗ്രസിന് തിരിച്ചയയ്ക്കും

 വീറ്റോയെ മറികടക്കാൻ സെനറ്റിലും ജനപ്രതിനിധി സഭയിലും ഡെമോക്രാറ്റുകൾക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം (സെനറ്റിൽ 67 ഉം സഭയിൽ 290 ഉം). നിലവിൽ അതില്ല

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRUMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360