SignIn
Kerala Kaumudi Online
Thursday, 05 November 2026 3.32 AM IST

ട്രോളോട് ട്രോൾ: ട്രംപിനെ ചവറ്റുകൊട്ടയിൽ തള്ളി ഉദ്യോഗസ്ഥർ

s

ടെഹ്റാൻ: ഫലം അറിഞ്ഞ് വൈറ്റ് ഹൗസിൽ ബോധരഹിതനായി വീഴുന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അവിടെ നിന്ന് നാല് ഉദ്യോഗസ്ഥർ താങ്ങിയെടുത്ത് ട്രംപിനെ ചവറ്റുകുട്ടയിൽ തള്ളുന്നു. വൈറ്റ് ഹൗസ് ഉപേക്ഷിച്ച്, ഇന്ത്യൻ ഭക്ഷണശാലയിൽ ജോലി ചെയ്യുന്ന ട്രംപ് - സമൂഹ മാദ്ധ്യമങ്ങളിൽ ചിരി പടർത്തുകയാണ് ട്രംപിന്റെ ദയനീയ പരാജയത്തിനുപിന്നാലെയിറങ്ങിയ എ.ഐ വീഡിയോകൾ. ട്രംപിനെ നാലുപേർ ചുമന്ന് 'അപകടകരമായ മാലിന്യം " എന്നെഴുതിയിരിക്കുന്ന ചവറ്റുകുട്ടയിലിടുന്ന മീം ഇന്ത്യയിലെ ഇറാൻ എംബസിയാണ് എക്സിൽ പങ്കുവച്ചത്. പിന്നാലെ വൈറലായി. 'ആഗോള മാലിന്യം " ചവറ്റുകുട്ടയിൽ എന്നാണ് ചിലർ ഇതിനോട് പ്രതികരിച്ചത്.

തിരക്കേറിയ നഗരങ്ങളിൽ എല്ലാം നഷ്ടപ്പെട്ട് തലകുനിച്ച് നിൽക്കുന്ന ട്രംപിന്റെയും​ അഴിക്കുള്ളിൽ കിടക്കുന്ന ട്രംപിന്റെയും വലിയ ബാനറുകൾ ഉയർത്തിയാണ് ഇറാൻ പരിഹസിച്ചത്. ട്രംപിനെ വധിക്കുമെന്നും ഒപ്പം എഴുതിയിട്ടുണ്ട്. ട്രംപിനൊപ്പം യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവരുടെ ചിത്രങ്ങളുള്ള ബാനറുകൾ നേരത്തേതന്നെ ഇറാനിൽ ഉയർന്നിരുന്നു. കീറിയ ഇസ്രയേൽ-യു.എസ് പതാകകൾക്കുമുമ്പിൽ നേതാക്കൾ ചോരയൊലിച്ച് നിൽക്കുന്നതായിട്ടാണ് ഇതിൽ ചിത്രീകരിച്ചിട്ടുള്ളത്. മുൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയിയുടെ വധത്തിന് പ്രതികാരം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ ഈ ബാനറിനുചുറ്റും കൂടി. ചുവന്ന പതാകകൾ ഉയർത്തി അവർ പ്രതിഷേധിച്ചു. ലോകമെമ്പാടും ട്രംപിനെ പരിഹസിച്ച് ട്രോളുകളും മീമുകളും ഇറങ്ങിക്കഴിഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRUMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360