
നിർദ്ദേശം നൽകി ഡി.ജി.സി.എ
ന്യൂഡൽഹി: രാജ്യത്തെ എല്ലാ വിമാനക്കമ്പനികളിലെയും പൈലറ്റുമാരെ ലഹരിമരുന്ന് പരിശോധനയ്ക്ക് വിധേയരാക്കാൻ ഡയറക്ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) നിർദ്ദേശം. 14,000ത്തോളം പൈലറ്റുമാരുടെ പരിശോധന ഒറ്റത്തവണ നടത്തും. പരിശോധന അടുത്ത ജൂലായ്‌യ്ക്കകം പൂർത്തിയാക്കാനാണ് നിർദ്ദേശം. ഫുക്കെറ്ര്- ഡൽഹി എയർ ഇന്ത്യ വിമാനത്തിലുണ്ടായ ഗുരുതര സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
നിലവിലെ ചട്ടപ്രകാരം ഓരോ വർഷവും ആകെ പൈലറ്റ് ശൃംഖലയുടെ 10 ശതമാനത്തിനാണ് ക്രമരഹിത ലഹരിമരുന്ന് പരിശോധന നടത്തുന്നത്. ഇത് കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായാണ് എല്ലാ പൈലറ്റുമാരെയും ഒരുതവണ പരിശോധനയ്ക്ക് വിധേയരാക്കുന്നത്. ഭാവിയിൽ ഓരോ പൈലറ്റിനും വർഷത്തിൽ ഒരിക്കലെങ്കിലും ക്രമരഹിത പരിശോധന നിർബന്ധമാക്കുന്നതും ഡി.ജി.സി.എ പരിഗണിക്കുന്നുണ്ട്.ഹരിമരുന്ന് ഉപയോഗം കണ്ടെത്തിയാൽ പൈലറ്റിനെ പറക്കൽ ചുമതലയിൽനിന്ന് മാറ്റി തുടർപരിശോധന നടത്തും. വ്യോമയാന സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന വ്യാപിപ്പിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |