SignIn
Kerala Kaumudi Online
Thursday, 10 September 2026 8.23 PM IST

ഇന്ത്യ-അഫ്ഗാനിസ്ഥാൻ ഒന്നാം ട്വന്റി-20 മത്സരം മാറ്റിവയ്ക്കുമെന്ന് അഭ്യൂഹം; നിലപാട് വ്യക്തമാക്കി ഡിഡിസിഎ

READ ENGLISH VERSION
team-india-
ടീം ഇന്ത്യ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നടക്കുന്ന ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ഒന്നാം ട്വന്റി-20 മത്സരം മാറ്റിവയ്ക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെങ്കിലും, മത്സരം നിശ്ചയിച്ച പ്രകാരം സെപ്തംബർ 13ന് നടക്കുമെന്ന് ഡൽഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷൻ (ഡിഡിസിഎ) അറിയിച്ചു. അരുൺ ജെയ്‌റ്റിലി സ്റ്റേഡിയത്തിൽ ഞായറാഴ്ച നടക്കേണ്ട മത്സരത്തിന് ബ്രിക്സ് ഉച്ചകോടിയുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളാണ് ആശങ്കയായത്. ഇതേത്തുടർന്ന് മത്സരം മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് ഡൽഹി പൊലീസ് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ മത്സരത്തിന്റെ തീയതിയിൽ മാറ്റമില്ലെന്ന് ഡിഡിസിഎ ഇന്ന് വൈകിട്ട് വ്യക്തമാക്കി. ഡൽഹി ട്രാഫിക് പൊലീസുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മത്സരത്തിനാവശ്യമായ എല്ലാ പിന്തുണയും ക്രമീകരണങ്ങളും ഉറപ്പുനൽകിയതായും ഡിഡിസിഎ അറിയിച്ചു. സെപ്തംബർ 13ന് അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കേണ്ട ഇന്ത്യ-അഫ്ഗാനിസ്ഥാൻ ഒന്നാം ട്വന്റി-20 നിശ്ചയിച്ച പ്രകാരം നടക്കും. ഡൽഹി ട്രാഫിക് പൊലീസുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ആവശ്യമായ എല്ലാ പിന്തുണയും ക്രമീകരണങ്ങളും ഡിഡിസിഎയ്ക്ക് ഉറപ്പുനൽകിയിട്ടുണ്ട്', -ഡിഡിസിഎ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.

അതേസമയം, മത്സരം ഒരു ദിവസം നീട്ടണമെന്ന ആവശ്യം ഇപ്പോഴും ഉയരുന്നുണ്ടെന്നാണ് സൂചന. സെപ്തംബർ14ന് ഗണേശ ചതുർത്ഥി ദിനത്തിൽ മത്സരം നടത്താനുള്ള നീക്കമാണ് ചില കേന്ദ്രങ്ങളിൽ നടക്കുന്നതെന്നാണ് വിവരം. മത്സരത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട തീയതി മാറ്റാനുള്ള സാധ്യത പൂർണമായി തള്ളിക്കളയുന്നില്ലെന്നും സൂചനയുണ്ട്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. സെപ്തംബർ15, 17 തീയതികളിലാണ് രണ്ടും മൂന്നും മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.

English Summary

The Delhi District Cricket Association (DDCA) announced the India-Afghanistan first T20 match will proceed on September 13 as scheduled. This comes despite Delhi Police's concerns regarding BRICS Summit security, with DDCA confirming arrangements after meeting traffic police. However, reports suggest a potential postponement to September 14 is still under discussion, with final clarity on the date pending.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWDELHI, AFGHANISTAN VS INDIA, T-20 CRICKET, SPORTS, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360