SignIn
Kerala Kaumudi Online
Thursday, 10 September 2026 1.12 AM IST

ആഗോള സാംസ്കാരികവേദിയായി നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ

nmacc

ആഗോള സാംസ്കാരികവേദിയായി നിത
മുകേഷ് അംബാനി കൾച്ചറൽ സെന്റർ

3,500ലേറെ ഷോകൾ, 25 ലക്ഷം പ്രേക്ഷകർ

കൊച്ചി: ഇന്ത്യൻ കലാരൂപങ്ങളെയും ആഗോള കലാകാരന്മാരെയും ഒരേ വേദിയിലെത്തിച്ച മുംബയിലെ നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ(എൻ.എം.എ.സി.സി) ലോക സാംസ്‌കാരിക ഭൂപടത്തിൽ ശ്രദ്ധേയ സ്ഥാനം നേടുന്നു. മൂന്ന് വർഷം പൂർത്തിയാകുമ്പോൾ 3,500ലേറെ ഷോകൾക്ക് സെന്റർ വേദിയായി. 2023

മാർച്ചിൽ പ്രവർത്തനം ആരംഭിച്ച സെന്ററിൽ ഇതുവരെ 25 ലക്ഷത്തിലധികം സന്ദർശകരെത്തി. പതിനഞ്ചിലേറെ ഭാഷകളിലായി 10,500ൽ അധികം കലാകാരന്മാർ ഇവിടെ പരിപാടികൾ അവതരിപ്പിച്ചു. വമ്പൻ മ്യൂസിക് ഷോ മുതൽ പരീക്ഷണാത്‌മക നാടകങ്ങളും സംഗീതം, നൃത്തം, കോമഡി പരിപാടികളും വരെ എൻ.എം.എ.സി.സി വേദിയിൽ അരങ്ങേറി. 'മുഗൾ ഇ-ആസം: ദി മ്യൂസിക്കൽ', രാജാധിരാജ്: ലവ്, ലൈഫ്, ലീല, എൻ.എം.എ.സി.സിയുടെ സ്വന്തം പ്രൊഡക്‌ഷനായ 'ദി ഗ്രേറ്റ് ഇന്ത്യൻ മ്യൂസിക്കൽ: സിവിലൈസേഷൻ ടു നേഷൻ' എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ട പരിപാടികൾ.

അന്താരാഷ്‌ട്ര ഷോകൾ

ആഗോള വേദികളിൽ ശ്രദ്ധ നേടിയ നിരവധി അന്താരാഷ്ട്ര പ്രൊഡക്ഷനുകളാണ് എൻ.എം.എ.സി.സി ഇന്ത്യൻ പ്രേക്ഷകരിലെത്തിച്ചത്. 'ദി സൗണ്ട് ഒഫ് ദി മ്യൂസിക്', വെസ്‌റ്റ്‌ സൈഡ് സ്‌റ്റോറി, മാമ്മ മിയ, ദി ഫാന്റം ഒഫ് ദി ഓപ്പറ, ദി നട്ട്ക്രാക്കർ ഓൺ ഐസ്', വിക്കഡ് ദി മ്യൂസിക്കൽ തുടങ്ങിയവ ഇതിൽ ഉൾപ്പെടുുന്നു. ഇന്ത്യൻ കലാരൂപങ്ങളെ ആഗോള വേദിയിലെത്തിക്കുകയും ലോകോത്തര കലാപ്രകടനങ്ങൾ ഇന്ത്യൻ കാണികൾക്ക് ലഭ്യമാക്കുന്നതിനുമുള്ള നിത അംബാനിയുടെ ആശയമാണ് കൾച്ചറൽ സെന്റർ.

വ്യത്യസ്ത വേദികൾ

രണ്ടായിരം സീറ്റുകളുള്ള ഗ്രാൻഡ് തിയറ്റർ, 198 സീറ്റുകളുള്ള സ്‌റ്റുഡിയോ തിയറ്റർ, 80 സീറ്റുകളുള്ള ദി ക്യൂബ്, നാല് നിലകളുള്ള ആർട്ട്ഹൗസ് എന്നിവയാണ് പ്രധാന വേദികൾ. വമ്പൻ മ്യൂസിക്കലുകൾ മുതൽ ചെറുകിട പരീക്ഷണാത്മക പരിപാടികൾ വരെ ഇവിടെ നടക്കും. 56 അടി ഉയരമുള്ള കമൽ കുഞ്ച്, ചിലങ്കകൾ ഉപയോഗിച്ച് ഒരുക്കിയ മുംബയ് സ്‌കൈലൈൻ, ജാപ്പനീസ് കലാകാരി യയോയി കുസാമയുടെ ക്ളൗഡ്സ് എന്നിവയാണ് ശ്രദ്ധേയം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NMACC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360