SignIn
Kerala Kaumudi Online
Wednesday, 16 September 2026 5.21 PM IST

സുവർണ ജൂബിലി ലോഗോ പുറത്തിറക്കി പോത്തിറച്ചി കയറ്റുമതിക്ക് മീറ്റ് പ്രോഡക്ടസ്

logo
മീ​റ്റ് ​പ്രൊ​ഡ​ക്ട്സ് ​ഓ​ഫ് ​ഇ​ൻ​ഡ്യ​ ​സു​വ​ർ​ണ്ണ​ജൂ​ബി​ ​ലോ​ഗോ​ ​എ​റ​ണാ​കു​ളം​ ​ഗ​സ്റ്റ് ​ഹൗ​സി​ൽ​ ​ന​ട​ന്ന​ ​ച​ട​ങ്ങി​ൽ​ ​പ്ര​കാ​ശ​നം എ​ൻ.​ആ​ർ.​സു​ധ​ർ​മ്മ​ദാ​സ് മീ​റ്റ് ​പ്രൊ​ഡ​ക്ട്സ് ​ഓ​ഫ് ​ഇ​ൻ​ഡ്യ​ ​സു​വ​ർ​ണ്ണ​ജൂ​ബി​ ​ലോ​ഗോ​ ​എ​റ​ണാ​കു​ളം​ ​ഗ​സ്റ്റ് ​ഹൗ​സി​ൽ​ ​ന​ട​ന്ന​ ​ച​ട​ങ്ങി​ൽ​ ​പ്ര​കാ​ശ​നം​ ​ചെ​യ്ത​പ്പോ​ൾ.​ ​ചെ​യ​ർ​പേ​ഴ്സ​ൺ​ ​ക​മ​ലാ​ ​സ​ദാ​ന​ന്ദ​ർ,​ ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​ർ​ ​ഡോ.​ ​എ.​എ​സ്.​ ​ബി​ജു​ലാ​ൽ,​ ​ബോ​ർ​ഡ് ​ഓ​ഫ് ​ഡ​യ​റ​ക്ട​ർ​ ​ഡോ.​ ​അ​നീ​സ് ​ദാ​സ് ​എ​ന്നി​വർ

കൊച്ചി: സുവർണ ജൂബിലി വർഷത്തിൽ ഇറച്ചി കയറ്റുമതി ഉൾപ്പെടെ വികസന പദ്ധതികളുമായി​ പൊതുമേഖലാ സ്ഥാപനമായ മീറ്റ് പ്രോഡക്ട്സ് ഒഫ് ഇന്ത്യ (എം.പി.ഐ). മൂല്യവർദ്ധിത ഉത്പന്നങ്ങൾ, കോഴിയിറച്ചി സംസ്കരണ ഫാക്ടറി തുടങ്ങിയ പദ്ധതികളും നടപ്പാക്കും.

പോത്തിറച്ചി കയറ്റുമതി ഈവർഷം ആരംഭിക്കും. ഇറച്ചി ഉപയോഗിച്ച് സോസേജ്, കട്‌ലറ്റ്, കബാബ്, നഗട്ട്സ് തുടങ്ങി 21 ഉത്പന്നങ്ങൾ വിപണിയിലിറക്കും. കൊല്ലം ജില്ലയിലെ ഏരൂരിൽ പ്ളാന്റ് പ്രവർത്തനം ആരംഭിച്ചു. പ്രതിദിനം രണ്ടു ടൺ ഇറച്ചി ഉത്പന്നങ്ങൾ നിർമ്മിക്കും. 15 കോടി രൂപയാണ് പ്ളാന്റിന്റെ ചെലവ്.

കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി കൂത്താട്ടുകുളം ഇടയാറിൽ കോഴിയിറച്ചി സംസ്കരണ ഫാക്ടറി, വളർത്തുപക്ഷികൾക്ക് ഭക്ഷണം നിർമ്മിക്കുന്ന പ്ളാന്റ് എന്നിവ ആരംഭിക്കും. സർക്കാർ ഉടമസ്ഥതയിലുള്ള ഹോട്ടലുകൾക്കുൾപ്പെടെ ഇറച്ചി ലഭ്യമാക്കാനും പദ്ധതിയുണ്ട്.

പ്രതിദിനം ഒരു ഷിഫ്റ്റിൽ 200 കാള, പോത്ത്, 200 പന്നി എന്നിവയെ കശാപ്പ് ചെയ്ത് വില്ക്കാൻ കൂത്താട്ടുകുളം ഇടയാറിലെ പ്ളാന്റിന് ശേഷിയുണ്ട്. കഴിഞ്ഞ വർഷം 11 കോടി രൂപയുടെ വിറ്റുവരവാണ് നേടിയത്. സുവർണ ജൂബിലി ആഘോഷങ്ങളുടെ ലോഗോ എം.പി.ഐ ചെയർപേഴ്സൺ കമല സദാനന്ദൻ, മാനേജിംഗ് ഡയറക്ടർ ഡോ. എ.എസ്. ബിജുലാൽ, ഡയറക്ടർ ഡോ. അനീസ് ദാസ് തുടങ്ങിയവർ പ്രകാശനം ചെയ്തു.

മറ്റു പദ്ധതികൾ

ചാലക്കുടിയിൽ 16 ഏക്കറി​ൽ പതിനായിരം കാള, പോത്ത് കിടാരികളെ വളർത്താൻ 23 കോടി രൂപയുടെ പദ്ധതി

മൃഗ അവശിഷ്ടങ്ങൾ ഉപയോഗിച്ച് പക്ഷിത്തീറ്റ ഉത്പാദനത്തി​ന് 25 കോടി രൂപ ചെലവിൽ കൊല്ലത്തും കാസർകോട്ടും ഫാക്ടറികൾ

ഓരോ ജില്ലയിലും 500 കർഷകരെ തിരഞ്ഞെടുത്ത് ആട്, പോത്ത് ഗ്രാമം പദ്ധതി

കണ്ണൂരിൽ കോൾഡ് സ്റ്റോറേജും ഫുഡ് ഹബും സ്ഥാപിക്കാൻ 3 കോടി

സുരക്ഷിത ഇറച്ചി ഭക്ഷണശീലമാക്കാൻ പ്രചാരണ പരിപാടി.

.................................................

15

ഏരൂരിലെ പ്ളാന്റി​ന്റെ ചെലവ് 15 കോടി

..............................................

2
പ്രതിദിനം നിർമ്മിക്കുന്ന

ഇറച്ചി ഉത്പന്നങ്ങൾ

രണ്ടു ടൺ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, MPI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360