തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തി. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 30 രൂപ കൂടി 14,040 രൂപയായി. പവന് 240 രൂപ കൂടി 1,12,320 രൂപയായി. ഇന്നലെ രാവിലത്തെ വിലയിൽ നിന്ന് വൈകുന്നേരമായതോടെ പവന് 1080 രൂപയോളം കുറഞ്ഞിരുന്നു. ഇന്നലെ വൈകിട്ട് ഒരു പവൻ സ്വർണത്തിന് 1,12,080 രൂപയായിരുന്നു വില. തുടർച്ചയായ ഇടിവിന് ശേഷമാണ് ഇന്ന് നേരിയ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.
അന്താരാഷ്ട്ര വിലയിൽ വരുന്ന മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയിലും പ്രതിഫലിക്കുന്നത്. ക്രൂഡോയിൽ വിലക്കുതിപ്പ് കണക്കിലെടുത്ത് വിവിധ കേന്ദ്ര ബാങ്കുകൾ പലിശ വർദ്ധന നടപടികളിലേക്ക് നീങ്ങുമെന്ന ആശങ്കയിൽ സ്വർണ വിപണിയിൽ വിൽപ്പന സമ്മർദ്ദം ശക്തമായി. രാജ്യാന്തര വിപണിയിൽ ഇന്നലെ സ്വർണ വില ഔൺസിന് 72 ഡോളർ ഇടിഞ്ഞ് 4,275 ഡോളറിലെത്തി.
സംസ്ഥാനത്ത് വെള്ളിവിലയിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാമിന് 245 രൂപയാണ് ഇന്നത്തെ വിപണിവില. 10 ഗ്രാമിന് 2,450 രൂപയാണ്.
Gold prices in Kerala recorded a slight increase today. The price of 22-carat gold rose by ₹30 per gram to ₹14,040, while the price of one sovereign increased by ₹240 to ₹1,12,320. The state’s gold prices continue to reflect changes in the international gold market.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
എറണാകുളം ജില്ലയുടെ അതിർത്തി ഗ്രാമമായ ചെല്ലാനം കണ്ടക്കടവിലെ മീൻക്കെട്ടിൽ മീൻതേടിയിറങ്ങിയ നീർക്കാക്കകൾ